HomeNewsGeneralവളാഞ്ചേരി നഗരസഭയിൽ സൗജന്യ നൈപുണ്യ പരിശീലനവും, തൊഴിൽ നേടുന്നതിനുമായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു

വളാഞ്ചേരി നഗരസഭയിൽ സൗജന്യ നൈപുണ്യ പരിശീലനവും, തൊഴിൽ നേടുന്നതിനുമായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു

valanchery-muncipality

വളാഞ്ചേരി നഗരസഭയിൽ സൗജന്യ നൈപുണ്യ പരിശീലനവും, തൊഴിൽ നേടുന്നതിനുമായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു

വളാഞ്ചേരി: ഭാരത സർക്കാരിന്റെ പാർപ്പിട നഗര ദാരിദ്ര്യ നിർമാർജന മന്ത്രാലയത്തിന്റെ സഹായത്തോടെ സംസ്ഥാന നഗരകാര്യ വകുപ്പ് കുടുംബശ്രീ മിഷൻ വഴി നടപ്പിലാക്കുന്ന ദേശിയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം) പദ്ധതിയുടെ ഭാഗമായി സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നേടുന്നതിനായി ശില്പശാല സംഘടിപ്പിക്കുന്നു. വളാഞ്ചേരി നഗരസഭയിൽ താമസിക്കുന്ന ഒരുലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള 18നും 35നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക അപേക്ഷിക്കാം.
valanchery-muncipality
70ഓളം വ്യത്യസ്ത മേഖലകളിലെ സൗജന്യ കോഴ്സുകളെ പരിചയപ്പെടുന്നതിനു അവസരമുണ്ട്. പ്രവേശനം നേടുന്നതിനു വേണ്ടി ജൂൺ 11ന് നഗരസഭയുടെ മുന്നിലുള്ള സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചക്ക് 2 മണി മുതൽ 5 മണിവരെ നടക്കുന്ന ശില്പശാലയിൽ താല്പര്യമുള്ളവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നഗരസഭയിലെ കുടുംബശ്രീ ഓഫീസുമായോ, 9946632279 & 9645704992 എന്നീ നമ്പറിലോ ബന്ധപ്പെടുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!