HomeNewsEducationActivityപേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് വലിയകുന്ന് എച്.എ.എൽ.പി സ്കൂളിൽ നടന്നു

പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് വലിയകുന്ന് എച്.എ.എൽ.പി സ്കൂളിൽ നടന്നു

Sneharamam-nss-perassanur

പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് വലിയകുന്ന് എച്.എ.എൽ.പി സ്കൂളിൽ നടന്നു

കുറ്റിപ്പുറം: പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് വലിയകുന്ന് ഇരിമ്പിളിയം എച്.എ.എൽ.പി സ്കൂളിൽ സമാപിച്ചു. ഡിസംബർ 26 ന് പ്രിൻസിപ്പാൾ ബിധു. ബി. പതാക ഉയർത്തി ആരംഭിച്ച ക്യാമ്പ് എച്.എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് നാസർ ഇരമ്പിളിയത്തിന്റെ അധ്യക്ഷതയിൽ ഇരുമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏഴുദിവസങ്ങളിലായി സ്നേഹാരാമം, പോൾ ആപ്പ്, സന്നദ്ധം, ഭാരതീയം, സ്നേഹ സന്ദർശനം, ഒപ്പം, ലഹരിക്കെതിരെ ഫ്ലാഷ് മോബ്, പരിസര മലിനീകരണത്തിനെതിരെ ഗ്രീൻ കാൻവാസ് തുടങ്ങിയ വിവിധ പ്രവർത്തനങ്ങളുടെ വിജയകരമായ നടത്തിപ്പിലൂടെ പുതുവർഷ ദിനത്തിൽ ക്യാമ്പ് അവസാനിച്ചു. എച്.എ.എൽ.പി സ്കൂൾ വലിയകുന്നിന്റെ അങ്കണത്തിൽ വോളണ്ടിയേഴ്സ് അതിമനോഹരമായി പുനർനിർമ്മിച്ച ‘സ്നേഹാരാമം’ സ്കൂളിന് സമർപ്പിച്ചു. സമാപന സമ്മേളനത്തിൽ ഇരുമ്പിളിയം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ടി. അമീർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് അബ്ദുറസാഖ്, വലിയകുന്ന് എച്.എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് നാസർ ഇരുമ്പിളിയം, പ്രോഗ്രാം ഓഫിസർ മുഹമ്മദ് അബ്ദുറഹ്മാൻ, അധ്യാപകരായ ശ്രീകാന്ത്, ലിജി, ദർശന സാജിറ, റസിയ, ആരിഫ, മുനവ്വിർ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ ജനകീയ പ്രവർത്തനങ്ങളിലൂടെ വലിയകുന്നിന്റെ മനം കവർന്നാണ് വോളണ്ടിയേഴ്സ് മടങ്ങിയത് .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!