HomeNewsHealthലൈവ് അച്ചാർ കഴിച്ചവരിൽ 47 പേർക്ക് മഞ്ഞപ്പിത്തം

ലൈവ് അച്ചാർ കഴിച്ചവരിൽ 47 പേർക്ക് മഞ്ഞപ്പിത്തം

pickles

ലൈവ് അച്ചാർ കഴിച്ചവരിൽ 47 പേർക്ക് മഞ്ഞപ്പിത്തം

മലപ്പുറം: നിപ്പ വൈറസ് നിയന്ത്രണ വിധേയമാക്കാനായെങ്കിലും പകർച്ചവ്യാധികൾ സംബന്ധിച്ച് ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് ജില്ലാ ആരോഗ്യ വകുപ്പ്. മക്കരപ്പറമ്പ് കാച്ചിനിക്കാടിൽ റമസാനോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ലൈവ് അച്ചാർ കടകളിൽനിന്നു ഉൽപന്നങ്ങൾ വാങ്ങി കഴിച്ചവരിൽ 47 പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്‌തതായി ഡിഎംഒ ഡോ. കെ.സക്കീന അറിയിച്ചു. പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ വിദ്യാർഥികൾ തിളപ്പിച്ചാറിയ വെള്ളം സ്റ്റീൽ ബോട്ടിലുകളിലാക്കി കൊണ്ടുപോവണം. പുറത്ത് നിന്നു വെള്ളം എടുക്കുന്നത് പരമാവധി ഒഴിവാക്കണം. ഹോട്ടലുകളിലും വീടുകളിലും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുന്നതോടൊപ്പം കിണറുകൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Summary: 47 people were admitted to various hospital after being affected with Jaundice. They were found to eat the pickles from illegal pickles stalls of Kachinikkadu.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Leave A Comment

Don`t copy text!