പ്ലസ് ടു വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ 19-കാരൻ അറസ്റ്റിൽ
വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline
എടപ്പാൾ: പ്ലസ് ടു വിദ്യാർഥിനിയെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ 19-കാരനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിൽ പോകുകയായിരുന്ന വിദ്യാർഥിനിയെ ബുധനാഴ്ച രാവിലെ എതിരെ ബൈക്കിൽ വന്ന യുവാവ് തടഞ്ഞുവെച്ച് മുഖത്തടിക്കുകയായിരുന്നുവെന്നാണ് പരാതി.
നേരത്തെ ഇവർ തമ്മിൽ നിലനിന്ന പ്രശ്‌നത്തിന്റെ തുടർച്ചയായാണ് ആക്രമമെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിപ്രകാരം അങ്ങാടിയിലെ മുഹമ്മദ് ഫായിസിനെയാണ് സി.ഐ. ബഷീർ ചിറക്കലിന്റെ നിർദ്ദേശാനുസരണം എസ്.ഐ. വിജു, എ.എസ്.ഐ. ശ്രീലേഷ് എന്നിവർ അറസ്റ്റു ചെയ്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.