മലപ്പുറം ജില്ലയിൽ കൈപ്പറ്റാതെ 1460 റേഷൻ കാർഡുകൾ
വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline
മലപ്പുറം: ജില്ലയിൽ റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് അച്ചടിച്ച 1460 റേഷൻകാർഡുകൾ ഉടമകൾ കൈപ്പറ്റാതെ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളിൽ സൂക്ഷിച്ചിട്ടുണ്ട്. അവ ഒരാഴ്ചയ്ക്കുള്ളിൽ ആധാർകാർഡുമായി ഹാജരായി കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൈപ്പറ്റാത്തപക്ഷം കാർഡുകൾ റദ്ദുചെയ്യും.
കൈപ്പറ്റാത്ത കാർഡുകളുടെ വിവരങ്ങൾ www.civilsupplieskerala.gov.in എന്ന വൈബ്സൈറ്റിൽ ലഭിക്കും.