HomeNewsCrimeമണൽ‌ക്കടത്തും ദേശ‌സ്നേഹ‌വും….!

മണൽ‌ക്കടത്തും ദേശ‌സ്നേഹ‌വും….!

മണൽ‌ക്കടത്തും ദേശ‌സ്നേഹ‌വും….!

മുന്നില്‍ പാറിപ്പറക്കുന്ന ദേശീയപതാകയുമായി സ്വാതന്ത്ര്യദിനത്തില്‍ റോഡിലൂടെ വന്ന കാര്‍ കണ്ടപ്പോള്‍ പോലീസിന് അസാധാരണമായി ഒന്നും തോന്നിയില്ല. പക്ഷെ, കാര്‍ അടുത്തെത്തിയപ്പോള്‍ വെറുതേയൊന്ന് സംശയിച്ചു. വാഹനം പരിശോധിച്ചപ്പോഴാണ് കാര്‍ ഡ്രൈവറുടെ ‘ദേശീയബോധം’ പോലീസിന് ബോധ്യമായത്. രാജ്യത്തിന്റെ പേരിലുള്ള പുഴയില്‍നിന്നുള്ള മണലുമായാണ് ദേശീയപതാകയും വഹിച്ചുകൊണ്ടുള്ള കാര്‍ സ്വാതന്ത്ര്യദിനത്തില്‍ റോഡിലിറങ്ങിയത്.

കുറ്റിപ്പുറത്താണ് ‘ദേശീയ’ മണല്‍ക്കടത്ത് നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ചെമ്പിക്കലില്‍നിന്നാണ് കാര്‍ പോലീസിന്റെ പിടിയിലാകുന്നത്. തിരുനാവായ ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. ഈസമയം എസ്.ഐ രാജ്‌മോഹനും കൂട്ടരും വാഹനപരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

കാറിന്റെ വരവില്‍ സംശയംതോന്നിയ സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ അനിലാണ് കാര്‍ കൈകാണിച്ച് നിര്‍ത്തിച്ചത്. മുന്‍വശത്തെ ചില്ലില്‍ കടലാസിന്റെയും ബോണറ്റില്‍ തുണിയുടെയും ദേശീയപതാകകൊണ്ട് അലങ്കരിച്ചാണ് കാര്‍ വന്നിരുന്നത്. കാര്‍ നിര്‍ത്തിയ ഉടനെ ഡ്രൈവര്‍ ഇറങ്ങിയോടി. പിന്നീട് നടത്തിയ പരിശോധനയിലാണ് മണല്‍ കണ്ടെത്തിയത്.

പിന്‍സീറ്റിലും ഡിക്കിലുമായി 28 ചാക്ക് മണലാണ് കാറിലുണ്ടായിരുന്നത്. കസ്റ്റഡിയിലെടുത്ത കാര്‍ പിന്നീട് പോലീസ്‌സ്റ്റേഷനിലേക്ക് മാറ്റി. മണല്‍നിറച്ച ചാക്കുകളുമായി ‘സ്വാതന്ത്ര്യദിനാചരണ’ത്തിന്റെ ഭാഗമായ കെ.എല്‍. 10 എ. 7333 നമ്പറിലുള്ള കാര്‍ രാങ്ങാട്ടൂര്‍ സ്വദേശിയുടേതാണെന്നാണ് പോലീസിന് ലഭിച്ച വിവരം. അനധികൃതമായി മണല്‍കടത്തിയതിന് പുറമെ ദേശീയപതാകയെ അവഹേളിച്ചതിനും കാറുടമക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!