HomeNewsProtestബസ്ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘർഷം: വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ ബുധനാഴ്ച മൂന്നര മണിക്കൂർ മിന്നൽ പണിമുടക്ക്

ബസ്ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘർഷം: വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ ബുധനാഴ്ച മൂന്നര മണിക്കൂർ മിന്നൽ പണിമുടക്ക്

ksrtc bus

ബസ്ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘർഷം: വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ ബുധനാഴ്ച മൂന്നര മണിക്കൂർ മിന്നൽ പണിമുടക്ക്

വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റിയില്ലെന്നാരോപിച്ച് ബസ്ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും കയ്യാങ്കളിയും ഉണ്ടായതിൽ പ്രതിഷേധിച്ച് വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ പന്ത്രണ്ടരവരെ മിന്നല്‍ പണിമുടക്ക്. പണിമുടക്കിനെ തുടർന്ന് ഇടക്കിടെ ഓടിയ കെ‌എസ്‌ആർ‌ടി‌സി ബസുകളെ മാത്രമായി ആശ്രയിക്കേണ്ടിവന്ന നൂറുകണക്കിനാളുകള്‍ പെരുവഴിയിലായി.

വളാഞ്ചേരിയില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന ‘സൗഹൃദ’ ബസ്സില്‍ ചൊവ്വാഴ്ച വൈകുന്നേരം കുട്ടികളെ കയറ്റിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. ഇത് ചോദിക്കാന്‍ ബുധനാഴ്ച രാവിലെചെന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകരും സൗഹൃദ ബസ്സിലെ ജീവനക്കാരുംതമ്മില്‍ സ്റ്റാന്‍ഡില്‍വെച്ച് ഉണ്ടായ കയ്യാങ്കളിക്കിടയില്‍ ബസ്ജീവനക്കാരന് പരിക്കേറ്റതിനെതുടര്‍ന്നാണ് മിന്നല്‍സമരം പ്രഖ്യാപിച്ചതെന്ന് ബസ്ജീവനക്കാര്‍ പറയുന്നു.

ഉച്ചയോടെ സ്റ്റേഷനില്‍ നടന്ന ചർച്ചയെതുടർന്ന് കൈയേറ്റം ചെയ്തതായി പറയപ്പെടുന്നവര്‍ക്കെതിരെ കേസെടുത്തതിനാലാണ് പണിമുടക്ക് പിന്‍വലിച്ചത്.

അതിനിടെ സ്റ്റേഷനില്‍നടന്ന ചർച്ചയെതുടർന്ന് ഓരോ ബസ്സിലും പന്ത്രണ്ട് വിദ്യാര്‍ത്ഥികളെ മാത്രം കയറ്റാനും അതില്‍ യൂണിഫോമുള്ള കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ സ്റ്റാന്‍ഡില്‍ പോലീസ് സാന്നിധ്യം ഉറപ്പുവരുത്താനും ധാരണയായി.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!