HomeNewsProtestദേശീയപാത സ്ഥലമെടുപ്പ് : തവനൂര്‍ വില്ലേജില്‍ പ്രതിഷേധക്കാര്‍ സര്‍വെ തടഞ്ഞു

ദേശീയപാത സ്ഥലമെടുപ്പ് : തവനൂര്‍ വില്ലേജില്‍ പ്രതിഷേധക്കാര്‍ സര്‍വെ തടഞ്ഞു

ദേശീയപാത സ്ഥലമെടുപ്പ് : തവനൂര്‍ വില്ലേജില്‍ പ്രതിഷേധക്കാര്‍ സര്‍വെ തടഞ്ഞു

ദേശീയപാത 45 മീറ്ററാക്കി വീതി കൂട്ടുന്നതിന്റെ മുന്നോടിയായുള്ള സര്‍വെ തവനൂര്‍ വില്ലേജില്‍ നടന്നു. കാലടി, തവനൂര്‍ വില്ലേജുകളിലാണ് വ്യാഴാഴ്ച സര്‍വേ നടത്തിയത്. രാവിലെ അയങ്കലത്ത് പ്രതിഷേധവുമായി സ്ഥലഉടമകളെത്തിയെങ്കിലും പോലീസ് അവരെ തടഞ്ഞു. നിലവിലെ 30 മീറ്ററില്‍ നിന്ന് 45 മീറ്ററാക്കാനുള്ള നീക്കത്തിനെതിരെ ഭൂമി നഷ്ടപ്പെടുന്ന 200 ഓളം പേരാണ് ഉപരോധസമരവുമായി രംഗത്തെത്തിയത്. കുറ്റിപ്പുറം മിനിപമ്പയില്‍ നിന്ന് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഹാഷീം ചേന്ദംപള്ളി സമരം ഉദ്ഘാടനം ചെയ്തു. സമരക്കാര്‍ പ്രകടനമായി സര്‍വെ നടക്കുന്ന അയങ്കലത്ത് എത്തിയപ്പോള്‍ വളാഞ്ചേരി സി.ഐ. പി. അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.

സര്‍വെയുടെ അളവില്‍ പിഴവുണ്ടെന്ന് പറഞ്ഞ് വൈകുന്നേരം 3.30ഓടെ നാട്ടുകാര്‍ വീണ്ടും രംഗത്തെത്തി. ദേശീയപാത സ്ഥലമെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ കല്യാണിക്കുട്ടിയേയും ദേശീയപാത അധികൃതരേയും സര്‍വെ സംഘത്തേയും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ സര്‍വെ താത്ക്കാലികമായി നിര്‍ത്തിവച്ചു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് രണ്ടാമതും അളന്നപ്പോള്‍ ഒരു മീറ്ററോളം കൂടുതല്‍ അകലത്തിലാണ് കല്ല് സ്ഥാപിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതോടെ കൂടുതലാളുകള്‍ സംഘടിച്ചെത്തി. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരോട് ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

Summary: The survey and the land acquisition procedures for the National highway reaches Thavanur Village as the protests from the locals rises


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!