ഇരിമ്പിളിയം പള്ളിപ്പടി-തോട്ടിലാക്കൽ റോഡ് ശ്രമദാനത്തിലൂടെ ശുചീകരിച്ചു നാട്ടുകാർ
ഇരിമ്പിളിയം: മഴയെത്തുംമുൻപേ പാതയോരങ്ങൾ ശുചീകരിച്ച് നാട്ടുകാർ. ഇരിമ്പിളിയം പള്ളിപ്പടി-തോട്ടിലാക്കൽ റോഡിന്റെ ഇരുഭാഗങ്ങളുമാണ് പള്ളിപ്പടി യുവകൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. റോഡിന്റെ രണ്ടുഭാഗങ്ങളിലുമുള്ള മരക്കൊമ്പുകളും കുറ്റിച്ചെടികളും അജൈവമാലിന്യങ്ങളും മറ്റും കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും പ്രയാസമുണ്ടാക്കിയിരുന്നു. പ്രദേശത്തെ കാരണവർ പൊട്ടക്കാവിൽ രായിൻ ശ്രമദാനം ഉദ്ഘാടനംചെയ്തു. വാർഡംഗം വി.ടി. അമീർ, യുവകൂട്ടായ്മ ഭാരവാഹികളായ എ.വി. മുത്തു, സലാം കാരാട്ട്, കെ. ഷാഫി, പി. വാസു, പി. കൃഷ്ണൻകുട്ടി, കെ. നൗഫൽ, പി. രാജൻ, എം.ടി. ഉബൈദ്, എം. ഷാഫി, ടി.ടി. അലി, എം. രായിൻകുട്ടി, എം.ടി. അലി എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here