HomeNewsCrimeവളാഞ്ചേരിയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

വളാഞ്ചേരിയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

വളാഞ്ചേരിയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഒളിവില്‍ താമസിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവിനെയും ഇവര്‍ക്ക് സഹായം നല്‍കിയ യുവതിയെയും യുവാവിനെയും വളാഞ്ചേരി പോലീസ് അറസ്റ്റ്‌ചെയ്തു.തിരുവനന്തപുരം മാരായിമുട്ടം പവിത്രം നിവാസിലെ മുകേഷ്(24), മാരായിമുട്ടം പെരിങ്കുന്നം കിഴക്കേക്കര പുത്തന്‍വീട്ടില്‍ ഷാലു(20), തിരുവനന്തപുരം പൗടി കോണം കേരളാധിത്യപുരം ആശാരിവിളകം വീട്ടില്‍ അനിതാകുമാരി(31) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: 16 വയസ്സുള്ള തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ മാസങ്ങളായി മുകേഷ് ശല്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ വളാഞ്ചേരിയിലെ ബന്ധുവീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കുകയും സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുകയുമായിരുന്നു. അതിനിടെ ആഗസ്ത് 12ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ വളാഞ്ചേരി പോലീസില്‍ പരാതി നല്‍കി.

എന്നാല്‍, മുകേഷും അയാളുടെ സഹായിയും ചേര്‍ന്ന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മുകേഷ് പരിചയക്കാരിയായ മൂന്നാംപ്രതി അനിതാകുമാരിയുടെ വീട്ടില്‍ പെണ്‍കുട്ടിയുമായിചെന്ന് താമസിച്ചു.

സ്‌കൂള്‍ യൂണിഫോമിലായിരുന്ന പെണ്‍കുട്ടിയെ കണ്ടിട്ടും യുവതി അത് വിലക്കുകയോ പോലീസില്‍ അറിയിക്കുകയോ ചെയ്യാതെ ഒരു രാത്രി അവരുടെ വീട്ടില്‍ തങ്ങുന്നതിന് 3000 രൂപ ആവശ്യപ്പെടുകയുമായിരുന്നു. പിറ്റേദിവസം മുകേഷ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ അനിതാകുമാരി പെണ്‍കുട്ടിയുമായി തിരുവനന്തപുരം വനിതാസെല്ലിലെത്തി പെണ്‍കുട്ടി വീട് വിട്ടിറങ്ങിയതാണെന്ന് ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പെണ്‍കുട്ടിയെയും അനിതാകുമാരിയെയും ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പീഡനകഥ പുറത്താവുകയായിരുന്നു.

വളാഞ്ചേരി വനിതാ എസ്.ഐ സത്യഭാമ, ഡബ്ല്യു.സി.പി.ഒ സുജാത, സി.പി.ഒ ആരോമല്‍ എന്നിവര്‍ ചേര്‍ന്ന് തിരുവനന്തപുരത്തുനിന്നും ഇവരെ വളാഞ്ചേരിയിലെത്തിച്ചു. പ്രതികളെ സി.ഐ എ.എം. സിദ്ദീഖ് അറസ്റ്റ്‌ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയെ തിരൂര്‍ മജിസ്‌ട്രേറ്റ് മാതാപിതാക്കളുടെ കൂടെ വിട്ടയച്ചു. എ.എസ്.ഐ വാസുദേവന്‍, സീനിയര്‍ സി.പി.ഒ ഇക്ബാല്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!