HomeNewsCrimeമോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധന:22 വാഹനങ്ങള്‍ക്കെതിരെ നടപടി

മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധന:22 വാഹനങ്ങള്‍ക്കെതിരെ നടപടി

മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധന:22 വാഹനങ്ങള്‍ക്കെതിരെ നടപടി

മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധന കര്‍ശനമാക്കിയതിന്റെ ഫലമായി പിഴ ഈടാക്കലും ലൈസന്‍സ് റദ്ദാക്കലുമുള്‍പ്പെടെയുള്ള നടപടികള്‍ മിന്നല്‍വേഗത്തിൽ. വളാഞ്ചേരി മേഖലയില്‍ രണ്ട് ദിവസമായി നടന്ന പരിശോധനയില്‍ 22 വാഹനങ്ങള്‍ക്കെതിരെയാണ് നടപടിയുണ്ടായത്. 40,000-ത്തോളം രൂപയാണ് ഈയിനത്തില്‍ പിഴയായി ഈടാക്കിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനും കൂളിങ്ഫിലിം ഒട്ടിച്ചതിനും മതിയായ രേഖകളില്ലാത്തതിനുമാണ് നടപടികള്‍ കൈക്കൊണ്ടത്. എ.എം.വി.ഐമാരായ അനൂപ് മോഹന്‍, ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അതിനിടെ പരിശോധനയ്ക്കിടെ കൂളിങ്ഫിലിം ഒട്ടിച്ച കാര്‍ നിര്‍ത്താതെപോയ സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറുടെ ലൈസന്‍സ് എം.വി.ഐ ഉദ്യോഗസ്ഥര്‍ മൂന്നുമാസത്തേക്ക് റദ്ദാക്കി. 3500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ശനിയാഴ്ച വളാഞ്ചേരി-കുറ്റിപ്പുറം ദേശീയപാതയില്‍ വാഹനപരിശോധനയ്ക്കിടെയാണ് കാര്‍ നിര്‍ത്താതെ പോയത്. നമ്പര്‍ എഴുതിയെടുത്ത ശേഷം തിങ്കളാഴ്ച മൂടാലില്‍നിന്നും കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Summary:Motor Vehicles department conducted Vehicle inspection at Valanchery, took action against 22 vehicles


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!