HomeNewsInaugurationകഞിപ്പുര-മൂടാൽ ബൈപാസ്: നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ഇന്ന്

കഞിപ്പുര-മൂടാൽ ബൈപാസ്: നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ഇന്ന്

കഞിപ്പുര-മൂടാൽ ബൈപാസ്: നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ഇന്ന്

നാടിന്റെ സ്വപ്നപദ്ധതിയായ കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മൂടാല്‍ അങ്ങാടിയിൽ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിക്കും. കഞ്ഞിപ്പുര ജങ്ഷനില്‍ നിന്നും മര്‍ക്കസ് മൂടാല്‍ വഴി മൂടാലിലെത്തുന്നതാണ് ബൈപ്പാസ്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ദേശീയപാതയിലെ വട്ടപ്പാറ, ചോലവളവ് എന്നീ അപകടമേഖലകള്‍ ഒഴിവാകും. ഒപ്പം ദൂരത്തില്‍ മൂന്ന് കി.മീറ്റര്‍ ലാഭിക്കാനുമാകും.

25 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. ഇതില്‍ പത്തുകോടി രൂപ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്ഥലമേറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നല്‍കാന്‍ വിനിയോഗിക്കും. 15 കോടി രൂപയാണ് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുക. ഒന്നരമാസത്തിനകം നഷ്ടപരിഹാരത്തുക നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചതായി സ്വാഗതസംഘം കണ്‍വീനര്‍ സിദ്ധിഖ് പരപ്പാര പത്രസമ്മേളനത്തില്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും കഠിന പരിശ്രമമാണ് റോഡ് നിര്‍മാണത്തിനുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നത്. സര്‍വെ പ്രവര്‍ത്തനങ്ങള്‍ക്കായി ടാസ്‌ക് ഫോഴ്‌സും രൂപവത്കരിക്കുകയുണ്ടായി – അദ്ദേഹം പറഞ്ഞു.

 

Summary: The inauguration of the  road building process for Moodal-Kanjipura bypass today

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!