HomeNewsSportsപത്താമത് മലപ്പുറം ജില്ല സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പ് കുറ്റിപ്പുറത്ത് നടന്നു

പത്താമത് മലപ്പുറം ജില്ല സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പ് കുറ്റിപ്പുറത്ത് നടന്നു

yoga-kuttippuram-2025

പത്താമത് മലപ്പുറം ജില്ല സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പ് കുറ്റിപ്പുറത്ത് നടന്നു

കുറ്റിപ്പുറം: പത്താമത് മലപ്പുറം ജില്ല സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പ് 17 8 2015 തീയതി കുറ്റിപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. സബ് ജൂനിയർ ജൂനിയർ സീനിയർ മാസ്റ്റേഴ്സ് നടന്ന മത്സരത്തിൽ 155 പേർ പങ്കെടുത്തു അൺ പെൺ പുരുഷ വനിത വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു 22 കാറ്റഗറികളായി മത്സരങ്ങൾ നടന്നു. കൂടാതെ 9 ആർട്ടിസ്റ്റിക് സോളോ ഡാൻസ്,7 ആർട്ടിസ്റ്റിക് പെയർ, 8 റീത്തമിക് പെയർ, 2 ഫ്രീ ഫ്ലോ യോഗ ഡാൻസ് എന്നിവയും നടന്നു. ഐഎസ്കെ പുലാമന്തോൾ ഓവറോൾ ചാമ്പ്യന്മാരായി, സ്കൂൾ ഓഫ് യോഗ ചങ്ങരംകുളം രണ്ടാം സ്ഥാനം കരസ്ഥമാക്കി, സ്വാദ്ധ്യയ യോഗ സെൻറർ ചെറുകര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പാറത്തോട് ഉദ്ഘാടനം ചെയ്തു കുറ്റിപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ടീച്ചർ കുട്ടികൾക്ക് മെഡലുകൾ സമ്മാനിച്ചു കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ തങ്ങൾ ചടങ്ങിന് ആശംസ അറിയിച്ചു, വാർഡ് മെമ്പർ ബേബി ടീച്ചർ, പിടിഎ പ്രസിഡണ്ട് ശ്രീ ജയകുമാർ, എസ് എം സി ചെയർമാൻ സുൽഫിക്കർ, യോഗ അസോസിയേഷൻ മലപ്പുറം എക്സിക്യൂട്ടീവ് മെമ്പർമാരായ,ഐസക്ക് മാഷ് ,കരീംക,ശിവകുമാർ,സുലോചന,സരള എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ശ്രീ ശശിധരൻ സ്വാഗതവും,എം വി വാസുണ്ണി ചടങ്ങിന്റെ അധ്യക്ഷതയും വഹിച്ചു ട്രഷറർ ധനീഷ് നന്ദി അർപ്പിച്ചു സംസാരിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!