HomeNewsAccidentsകുറ്റിപ്പുറത്ത് റെയിൽപ്പാളത്തിനുമുകളിലെ വൈദ്യുതിക്കമ്പിയിൽനിന്ന് യുവാവിനു ഷോക്കേറ്റു

കുറ്റിപ്പുറത്ത് റെയിൽപ്പാളത്തിനുമുകളിലെ വൈദ്യുതിക്കമ്പിയിൽനിന്ന് യുവാവിനു ഷോക്കേറ്റു

railway-track

കുറ്റിപ്പുറത്ത് റെയിൽപ്പാളത്തിനുമുകളിലെ വൈദ്യുതിക്കമ്പിയിൽനിന്ന് യുവാവിനു ഷോക്കേറ്റു

കുറ്റിപ്പുറം : റെയിൽവേ സ്റ്റേഷനിലെ റെയിൽപ്പാതയ്ക്കു മുകളിലെ വൈദ്യുതിക്കമ്പിയിൽ ലിങ്ക് പുള്ളർ തട്ടിയതിനെത്തുടർന്ന് റെയിൽവേ അപ്രന്റീസിന് ഷോക്കേറ്റു. തിരൂർ വൈലത്തൂർ സ്വദേശി തക്കലാംകുന്നത്ത് അഖിനേഷിനാ(20)ണ് ഗുരുതരമായി പരിക്കേറ്റത്. അഖിനേഷിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് അപകടം. തീവണ്ടി ഓടിക്കാനായി ഉപയോഗിക്കുന്ന വൈദ്യുതിക്കമ്പി താഴുന്നത് പരിശോധിക്കുന്നതിനിടയിൽ രണ്ടാംനമ്പർ പ്ളാറ്റ് ഫോമിനുസമീപംവെച്ചാണ് സംഭവം. വൈദ്യുതി കമ്പിയിൽ ലിങ്ക് പുള്ളർ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു. അഖിനേഷിന്റെ കാലിനാണ് ഷോക്കേറ്റത്. ഉടനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാൾ ഹോസ്പിറ്റലിലും ചികിത്സ നൽകിയ ശേഷമാണ് വിദഗ്‌ധ ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫ്രാക്‌ഷൻ റെയിൽവേ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാണ് ഈ പരിശോധന എല്ലാ മാസവും ജൂനിയർ എൻജിനീയറുടെ കീഴിൽ നടക്കുന്നത്. എന്നാൽ തിങ്കളാഴ്ച നടന്ന പരിശോധന സ്റ്റേഷൻമാസ്റ്റർ അറിഞ്ഞിരുന്നില്ല. അപകടത്തിനുശേഷമാണ് സ്റ്റേഷൻ മാസ്റ്റർ വിവരം അറിയുന്നത്. ആർപിഎഫ് അന്വേഷണം ആരംഭിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!