HomeNewsObituaryവളാഞ്ചേരി നഗരസഭയുടെ വിശ്വസ്‌തനായ കാവൽക്കാരൻ യാത്രയായി

വളാഞ്ചേരി നഗരസഭയുടെ വിശ്വസ്‌തനായ കാവൽക്കാരൻ യാത്രയായി

salam-valanchery-municipality

വളാഞ്ചേരി നഗരസഭയുടെ വിശ്വസ്‌തനായ കാവൽക്കാരൻ യാത്രയായി

വളാഞ്ചേരി : മൂന്ന് പതിറ്റാണ്ടോളം വളാഞ്ചേരി നഗരസഭയിൽ വാച്ച്മാനായി സേവനം ചെയ്ത് വന്നിരുന്ന അബ്ദുൽ സലാമിൻറെ വിയോഗം വളാഞ്ചേരിയെ ദുഖത്തിലാക്കി.1995 ൽ സി എച്ച് അബൂയൂസഫ് ഗുരുക്കൾ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് സലാം നഗരസഭയിലെ മാലിന്യം ശേഖരിക്കുന്ന ട്രാക്ടറിന്റെ ഡ്രൈവറായി സേവനം ചെയ്ത് തുടങ്ങിയത്.
ട്രാക്ടർ ഒഴിവാക്കിയപ്പോൾ അദ്ദേഹത്തെ രാത്രികാല കാവൽക്കാരനായി നിയമിക്കുകയായിരുന്നു. മുഴുവൻ സമയവും നഗരസഭയിൽ സേവനം ചെയ്യുന്ന സലാം ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. നഗരസഭക്ക് കീഴിലെ ടൗൺ ഹാളിന്റെയും ഷോപ്പിംഗ് കോപ്ലക്സിൻറെയെല്ലാം ചുമതല അദ്ദേഹത്തിനായിരുന്നു.
salam-valanchery-municipality
അബ്ദുൽ സലാം തന്നെ ഏൽപ്പിച്ച എല്ലാ ചുമതലകളും ഭംഗിയായി നിർവ്വഹിച്ച് അദ്ദേഹം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. നഗരസഭയിലെ ഉദ്യോഗസ്ഥർ മാറി വരുമ്പോൾ പഴയ ഫയലുകളും മറ്റും കണ്ടെത്താൻ സലാമിൻറെ സേവനം തേടാറാണ് പതിവ്. മുഴുവൻ സമയവും ഓഫീസിൽ തന്നെ സേവനം ചെയ്യുന്ന അദ്ദേ ഹത്തിൻറെ വിയോഗവും ഓഫിസിനകത്ത് തന്നെയായിരുന്നു. ചൊവ്വാഴ്ച രാവിലെ നഗരസഭാ കാര്യാലയത്തിൽ എത്തിയ ശുചീകരണ തൊഴിലാളികളാണ് ഇദ്ദേഹത്തെ ഓഫിസിനകത്ത് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ വളാഞ്ചേരിയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് നഗരസഭയിൽ മുൻകാലങ്ങളിൽ ജോലി ചെയ്തിരുന്നവരും വിവിധ മേഖലകളിലുള്ളവരും ആശുപത്രിയിലും വീട്ടിലുമായി എത്തി. മൂന്ന് പതിറ്റാണ്ടോളം സേവനം ചെയ്ത നഗരസഭ ഓഫിസ് പരിസരത്ത് മൃതദേഹം പൊതുദർശനത്തിന് വച്ച് തൊഴുവാനൂർ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!