HomeNewsCrimeBribeകാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന

കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന

vigilance-raid-valanchery-village-office

കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന

വളാഞ്ചേരി: കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽപ്പരിശോധന. കൈക്കൂലിയായി കൈപ്പറ്റിയതെന്നു കരുതുന്ന കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തു. കാട്ടിപ്പരുത്തി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷറഫുദ്ദീനിൽനിന്നാണ് പണം പിടിച്ചെടുത്തത്. ഷറഫുദ്ദിന്റെ കാറിൽനിന്ന് വിജിലൻസ് സംഘം 11,500രൂപയാണ് കണ്ടെടുത്തത്. രേഖകളൊന്നുമില്ലാതെ വില്ലേജ് ഓഫീസിൽ സൂക്ഷിച്ച 1,970 രൂപയും പിടിച്ചെടുത്തു. ഓഫീസിൽനിന്ന്‌ മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം വിജിലൻസ് ഇന്റലിജന്റ്സ് ഓഫീസർ ജ്യോതികുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന. ഷറഫൂദ്ദീനെ വിശദമായി പിന്നീട് ചോദ്യംചെയ്യുമെന്നാണ് വിവരം. വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്നവരിൽനിന്ന് കൈക്കൂലി ഈടാക്കുന്നതായി അധികൃതർക്കു പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് വിജിലൻസ് ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!