വട്ടപ്പാറ വയഡക്റ്റ് പാലത്തിനു മുകളിൽ ലഹരി ഉപയോഗം വീണ്ടും പിടികൂടി ഹൈവേ പോലീസ്; പിടിയിലായത് വളാഞ്ചേരി സ്വദേശി
വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിൽ വാഹനത്തിൽ വന്ന് യുവാക്കളുടെ ലഹരി ഉപയോഗം വീണ്ടും ഹൈവേ പോലീസ് പിടികൂടി. വളാഞ്ചേരി സ്വദേശിയായ 29 കാരനെയാണ് ഹൈവേ പോലീസ് ഇന്ന് പുലർച്ചെ പിടികൂടിയത്. തുടർന്ന് സ്ഥലത്തെത്തിയ വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജോബ് NDPS Act പ്രകാരം കർശന നടപടികൾ സ്വീകരിച്ചു. കഞ്ചാവ് ലഹരി ഉപയോഗത്തിന് കൊണ്ടുവന്ന അനുബന്ധ സാധനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും ദേശീയപാത കേന്ദ്രീകരിച്ചുള്ള യുവാക്കളുടെ ലഹരി ഉപയോഗം സംബന്ധിച്ചുള്ള പരിശോധന കർശനമാക്കിയതായി ഹൈവേ പോലീസ് അറിയിച്ചു. ലഹരി വേട്ടക്ക് ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് നേതൃത്വം നൽകി. അസി: സബ് ഇൻസ്പെക്ടർ ജോസഫ്, പോലീസ് ഉദ്യോഗസ്ഥരായ പ്രവീൺ, ഷിബിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here