വോട്ട് കൊള്ള; ഇലക്ഷൻ കമ്മീഷന് കത്തയച്ചു വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി
വളാഞ്ചേരി: ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർ ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി രംഗത്ത്. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് കോഴിക്കോട് റോഡിലുള്ള സബ്ബ് പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടിയിലാണ് ഇലക്ഷൻ കമ്മീഷന് കത്തയച്ചത്. പ്രസ്തുത ചടങ്ങിന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അജീഷ് പട്ടേരി അധ്യക്ഷതവഹിച്ചു. കോട്ടക്കൽ അസംബ്ലി മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ പ്രൂഫ് റീഡിങ് നടത്തിയ കത്ത് – യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ പോസ്റ്റ് ചെയ്തു. അസംബ്ലി മണ്ഡലം ഭാരവാഹികളായ ഷാഫി കെ കെ, സുജിത്ത് എൻ പി, മുസ്തഫ കാരായിൽ തുടങ്ങിയവർ പങ്കെടുത്തു. സീനിയർ നേതാവായ കൃഷ്ണൻ കെ കെ പരിപാടിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here