HomeNewsAchievementsസ്വച്ച് സർവേക്ഷൺ 2024; വളാഞ്ചേരി നഗരസഭയ്ക്ക് മികച്ച നേട്ടം

സ്വച്ച് സർവേക്ഷൺ 2024; വളാഞ്ചേരി നഗരസഭയ്ക്ക് മികച്ച നേട്ടം

valanchery-muncipality

സ്വച്ച് സർവേക്ഷൺ 2024; വളാഞ്ചേരി നഗരസഭയ്ക്ക് മികച്ച നേട്ടം

വളാഞ്ചേരി:-2024-വിവിധ സ്വച്ച് സർവേക്ഷണത്തിന്റെ ഫലപ്രകാരം, രാജ്യത്തെ നഗരസഭകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളാഞ്ചേരി നഗരസഭയ്ക്ക് റാങ്കിൽ വലിയ മുന്നേറ്റം നേടാൻ കഴിഞ്ഞിട്ടുണ്ട്. ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ നൂതന പദ്ധതികളും ഏകോപിതമായ പ്രവർത്തനങ്ങളുമാണ് വളാഞ്ചേരിക്ക് ഈ നേട്ടം കൈവരിക്കാൻ വഴിയൊരുക്കി. ഒ ഡി എഫ് സെർട്ടിഫിക്കേഷൻ നഗരസഭയ്ക്ക് ലഭിച്ചു. കൂടാതെ ജി എഫ് സി റേറ്റിംഗിങ്ങിൽ 1 സ്റ്റാർ നേടുകയും ചെയ്തിട്ടുണ്ട്.മലപ്പുറം ജില്ലയിൽ 2 മത്തെ റാങ്കും സംസ്ഥാനത്തു 20 മത്തെ റാങ്കും കരസ്ഥമാക്കിയിട്ടുണ്ട് . 2023 ലെ സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ രാജ്യത്തെ 2666 മത്തെ റാങ്കിങ്ങിൽ നിന്നാണ് 312 ലേക്കുള്ള നഗരസഭയുടെ മുന്നേറ്റം. 8065 ആണ് നഗരസഭ നേടിയ മാർക്ക്. ഹരിത കർമ്മസേനയും നഗരസഭാ ശുചിത്വ തൊഴിലാളികളും സംയുക്തമായി നടത്തിയ ശുചിത്വ പ്രവർത്തനങ്ങൾ നഗരത്തെ മുൻപന്തിയിലേക്കുയർത്താൻ സഹായകമായി. ബസ് സ്റ്റാൻ്റ് നഗരപ്രദേശങ്ങൾ തുടങ്ങിയ ജനസാന്ദ്രത പ്രദേശങ്ങളിൽ ചുമർചിത്രങ്ങൾ,ശുചിത്വ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. നഗരസഭാ ഓഫീസിൽ വേസ്റ്റ് ടു ആർട്ട് രൂപകൽപ്പനയും നടപ്പാക്കി. ഐ ഇ സി പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിൽ നടത്തിയ റീൽസ് മത്സരവും ഫുട്ബോൾ മത്സരവും ജനശ്രദ്ധ നേടി
നിയമാനുസൃത പരിശോധനയ്ക്കായി പ്രവർത്തിക്കുന്ന എൻഫോഴ്സസ്മെന്റ് സ്ക്വാഡിന്റെ സ്ഥിരമായ ഇടപെടൽ സ്വച്ച് സർവേക്ഷൺ റാങ്കിങ്ങിൽ മെച്ചം വരുത്തുന്നതിന് സഹായിച്ചു. സ്കൂളുകളിൽ പൊതുശൗചാലയങ്ങൾ, ഏറോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ, പാതയോര ശുചിമുറികൾ സ്ഥാപിക്കുന്ന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. പൊതു ശൗചാലയങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതാണ്. നിലവിലുള്ള എംസിഎം ഏറോബിക് കമ്പോസ്റ്റ് കൂടാതെ പുതിയ മാലിന്യ സംസ്ക്‌കരണ പദ്ധതികളായ എം.സി.എഫ്. (Material Collection Facility), ഏറോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ തുടങ്ങിയവ പുരോഗതിയിൽ ആണ്. എഫ്.എസ്.ടി.പി (Faecal Sludge Treatment Plant) പദ്ധതി സംബന്ധിച്ച പ്രവർത്തനങ്ങൾ നഗരസഭയിൽ പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന വീടുകളിലെ ജൈവ മാലിന്യ സംസ്കരണത്തിനായി (ബ്രയോ ബിൻ, റിങ് കമ്പോസ്റ്റ്) പദ്ധതികൾ നിലവിലുണ്ട്. വ്യക്തിഗത ശൗചാലയ പദ്ധതികളും പുരോഗതിയിലാണ്. ഇത് വളഞ്ചേരി നഗരസഭയുടെ പദ്ധതി നടപ്പാക്കലിലും ശുചിത്വം ഉറപ്പാക്കലിലും കാണിച്ച വൈസ് ചെയർപേഴ്സൺ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻന്മാർ, കൗൺസിലേഴ്സിലേഴ്സ്,നഗരസഭ ജീവനക്കാർ എന്നിവരുടെ സഹകരണത്തിന്റെയും ഫലമായാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത് എന്ന് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!