HomeNewsHealthവൃത്തിഹീനമായ സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വാടക കോട്ടേഴ്സ് അടച്ചുപൂട്ടി വളാഞ്ചേരി നഗരസഭ

വൃത്തിഹീനമായ സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വാടക കോട്ടേഴ്സ് അടച്ചുപൂട്ടി വളാഞ്ചേരി നഗരസഭ

labor-settlement-closing-valanchery

വൃത്തിഹീനമായ സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വാടക കോട്ടേഴ്സ് അടച്ചുപൂട്ടി വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ 14-ാം വാർഡിൽ വൃത്തിഹീനമായ സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വാടക കോട്ടേഴ്സ് നഗരസഭാ ഹെൽത്ത് വിഭാഗം അടച്ചുപൂട്ടി. ജൈവ അജൈവ മാലിന്യങ്ങൾ,കക്കൂസ് മാലിന്യം എന്നിവ യാതൊരു മാനദണ്ഡവും കൂടാതെ പരിസരവാസികൾക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ നിക്ഷേപിക്കുന്നതായും പരിസര വാസികളുടെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാത്തിൽ വളാഞ്ചേരി നഗരസഭാ ഹെൽത്ത് വിഭാഗം ക്ലീൻ ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് അഷ്‌റഫ് ടി.പിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പോലീസിൻ്റെ സഹായത്തോടെ പ്രസ്‌തുത കോട്ടേഴ്‌സ് അടച്ച് പൂട്ടിയത്.പ്രസ്തുത കേട്ടേയ്സിനെതിരെ പിഴ ചുമത്തുകയും ചെയ്തു.സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പക്ട്‌ടർ വിനോദ് ബാലകൃഷ്ണൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ നിഹാൽ മുഹമ്മദ് വി.ടി,ഷമീമുന്നിസ്സ,എൻ ഫോഴ്സ്‌മൻ്റ് അസിസ്റ്റൻ്റ് അബ്ദുൽ നിസാർ ടി.ടി എന്നിവർ പരിശോധസംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കി നടപടികൾ സ്വീകരിച്ചുവരുമെന്നും നഗരസഭ സെക്രട്ടറി എച്ച്.സീന അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!