HomeNewsMeetingവി എസ് അച്യുതാനന്ദന്‍റെ നിര്യാണനത്തില്‍ അനുശോചിച്ചു വളാഞ്ചേരി നഗരസഭ കൗൺസിൽ

വി എസ് അച്യുതാനന്ദന്‍റെ നിര്യാണനത്തില്‍ അനുശോചിച്ചു വളാഞ്ചേരി നഗരസഭ കൗൺസിൽ

achuthananthan-mourn-valanchery-municipality-council

വി എസ് അച്യുതാനന്ദന്‍റെ നിര്യാണനത്തില്‍ അനുശോചിച്ചു വളാഞ്ചേരി നഗരസഭ കൗൺസിൽ

വളാഞ്ചേരി:-മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ നിര്യാണനത്തില്‍ വളാഞ്ചേരി നഗരസഭ കൗൺസിൽ അനുശോചിച്ചു.1923 ഓക്ടോബര്‍ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്‍റെയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ് കേരളം കണ്ട പ്രഗത്ഭരായ മുഖ്യമന്ത്രിമാരില്‍ പ്രമുഖനും ലോകത്തില്‍ ഏറ്റവും പ്രായം കൂടിയ കമ്മ്യൂണിസ്റ്റ് നേതാവും ആയിരുന്നു. സി പി ഐ (എം) രൂപീകരിച്ച നേതാക്കന്മാരില്‍ അവസാനത്തെ കണ്ണി. 2006 മുതല്‍ 2011 വരെ കേരളം ഭരിച്ച മുഖ്യമന്ത്രി. മൂന്നു തവണ പ്രതിപക്ഷ നേതാവ്, 1980 മുതല്‍ 1991 വരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി. അസാമാന്യ നിശ്ചയദാര്‍ഢ്യത്തിന്‍റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും പ്രതീകം. ഇവയൊക്കെ വിഎസ് അച്യുതാനന്ദന്‍റെ പ്രത്യേകതകളില്‍ ചിലത് മാത്രമാണ്.തന്‍റെ ഭരണകാലത്തും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും,സ്ത്രീ സംരക്ഷണത്തിനും ഭൂമിക്കും അഴിമതി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ചെയ്ത അസാധാരണ പ്രതിഭയായിരുന്നു വിഎസ്. പ്രശ്നങ്ങളെ അതിന്‍റെ ഉറവിടത്തിലെത്തി ഏറ്റെടുക്കുന്ന ജനകീയ നേതാവിന്‍റെയും മുഖ്യമന്ത്രിയുടെയും മുഖമായിരുന്നു വിഎസ് അച്യുതാനന്ദന് ഉണ്ടായിരുന്നത്.ഒരു സാധാരണ തയ്യല്‍ തൊഴിലാളിയില്‍ നിന്ന് കേരള മുഖ്യമന്ത്രി പദത്തിലെത്തിയ വി എസ് അച്യുതാനന്ദൻ്റെ നിര്യാണം കേരളീയ പൊതുസമൂഹത്തിന് തീരാ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത് അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ സമൂഹത്തിനും അദ്ദേഹത്തിന്‍റെ പ്രസ്ഥാനത്തിനും വന്നിട്ടുള്ള ദുഃഖത്തിലും തീരാനഷ്ടത്തിലും വളാഞ്ചേരി മുനിസിപ്പല്‍ ഭരണസമിതി അനുശോചനം രേഖപ്പെടുത്തി ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചു കൊണ്ട് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.എം റിയാസ്,മുജീബ് വാലാസി,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,കൗൺസിലർമാരായ ശിഹാബ് പാറക്കൽ,കെ.വി ശൈലജ,സിദ്ധീഖ് ഹാജി കളപ്പുലാൻ,സുബിത രാജൻ, ഈസ നബ്രത്ത്,എൻ നൂർജഹാൻ,താഹിറ ഇസ്മായിൽ,ഷാഹിന റസാഖ്,ഹസീന വട്ടോളി,സദാനന്ദൻ കോട്ടീരി,ആബിദ മൻസൂർ,നഗരസഭ ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!