HomeNewsInaugurationവളാഞ്ചേരി നഗരസഭ ബഡ്സ് സ്കൂൾ നാടിന് സമർപ്പിച്ചു

വളാഞ്ചേരി നഗരസഭ ബഡ്സ് സ്കൂൾ നാടിന് സമർപ്പിച്ചു

buds-school-valanchery-inauguration2025

വളാഞ്ചേരി നഗരസഭ ബഡ്സ് സ്കൂൾ നാടിന് സമർപ്പിച്ചു

വളാഞ്ചേരി: നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൾട്ടിപർപ്പസ് സെൻ്ററിൽ നിർമ്മാണം നടത്തിയ ബഡ്സ് സ്കൂൾ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്‌ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു.വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കാവുംപുറം എ.എൽ.പി സ്‌കൂളിന് സമീപം മൂന്ന് നില കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ ആണ് ബഡ്‌സ് സ്‌കൂൾ,രണ്ടാം നിലയിൽ അഭയകേന്ദ്രവും,മൂന്നാം നിലയിൽ ഇൻ്റോർ സ്‌റ്റേഡിയവുമാണ് നിർമ്മാണം നടത്തുന്നത്.18 സെൻ്റ് സ്ഥലത്ത് 3417 സ്‌ക്വയർ ഫീറ്റിൽ ഓഫീസ്റും,റിസപ്ഷൻ ഏരിയ,2 ക്ലാസ്സ് മുറികൾ,ഡൈനിംഗ് ഏരിയ,തെറാപ്പി റൂമുകൾ,ഭിന്നശേഷി സൗഹൃദ ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ബഡ്‌സ് സ്‌കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. 25 വിദ്യാർത്ഥികളാണ് നിലവിൽ അഡ്‌മിഷൻ എടുത്തിട്ടുള്ളത്.രക്ഷിതാക്കളുടെ ആവശ്യപ്രകാരം കൂടുതൽ അഡ്‌മിഷന് വേണ്ടി അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.ഒരുപാട് കാലത്തെ രക്ഷിതാക്കളുടെ ആവശ്യമാണ് ബഡ്‌സ് സ്‌കൂൾ നിർമ്മാണത്തോടെ സാധ്യമായത് എന്ന് ചെയർമാൻ പറഞ്ഞു. രക്ഷിതാക്കൾ ബഡ്സ് സ്‌കൂൾയാതാർത്ഥ്യമായതിലുള്ള നഗരസഭയോടുള്ള സന്തോഷം രേഖപെടുത്തുകയും ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മുജീബ് വാലാസി,സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,കൗൺസിലർമാരായ ഫൈസൽ അലിതങ്ങൾ,ശിഹാബ് പാറക്കൽ,സദാനന്ദൻ കോട്ടീരി,ആബിദ മൻസൂർ,ഷൈലജ കെ.വി,ഷാഹിന റസാഖ്,വീരാൻകുട്ടി പറശ്ശേരി,കെ.വി ഉണ്ണികൃഷ്‌ണൻ,ദാവൂദ് മാസ്റ്റർ,വെസ്റ്റേൺ പ്രഭാകരൻ,മൂർക്കത്ത് മുസ്‌തഫ,നസീറലി പാറക്കൽ,ഹാരിസ് മാസ്റ്റർ,നൂറുദ്ധീൻ പാലാറ,സലാം കവറൊടി,രാമകൃഷ്ണൻ മാസ്റ്റർ,ഐ.സി.ഡി.എസ് സൂപ്പർ വൈസർ രഹിന സണ്ണി,സി.ഡി.എസ് ചെയർപേഴ്‌സൺ ഷൈനി തുടങ്ങിയവർ സംസാരിച്ചു.രക്ഷിതാക്കൾ,രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!