ആതവനാട് പഞ്ചായത്തിൽ ‘ഉന്നതി’ പദ്ധതിക്ക് തുടക്കം കുറിച്ചു

ആതവനാട്: കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന കോവിഡ് മുക്തര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ തന്നെ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിര്‍ദ്ദേശിക്കുന്ന പദ്ധതിയാണ് ‘ഉന്നതി’. കേരളാ അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപിസ്റ്റ്‌സ് കോ-ഓര്‍ഡിനേഷന്‍ (കെ എ പി സി) സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്നു.

03-06-2021, ഉച്ചക്ക് 3 മണിക്ക് ആതാവനട് പഞ്ചായത്തിൽ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജാസിർ kP അധ്യക്ഷതയിൽ പ്രസിഡന്റ് സിനോബിയ TP ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങില്‍ കെ.എ.പി.സി അംഗങ്ങളായ ഫൈസൽ ബാബു, ഇബ്രാഹിം, ശിൽപ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് മുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ശരീരക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ തടസം, ശ്വാസംതിങ്ങല്‍, നില്‍ക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക, തലകറക്കം, ചുമ, സന്ധി അല്ലെങ്കില്‍ പേശി വേദന, പരാലൈസിസ് (പക്ഷാഘാതം), പോളിന്യൂറിറ്റിസ് എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഉന്നതിയുടെ സേവനത്തിനായി  9746770744, 8129021135 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									