കോതേതോട് വിഷയം; വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് മാർച്ച് ശനിയാഴ്ച

വളാഞ്ചേരി: കൊളമംഗലത്ത് കോടതി ഉത്തരവ് പ്രകാരം കയ്യേറ്റ ഭൂമി തിരിച്ച് പിടിച്ച നഗരസഭ നടപടിക്കെതിരെ ഗുണ്ടാവിളയാട്ടം നടത്തിയവർക്കെതിരെ 5 ദിവസമായിട്ടും കേസെടുക്കാൻ തയ്യാറാവാത്ത പോലീസ് നടപടിൽ പ്രതിഷേധിച്ച് വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനൊരുങ്ങി യുഡിഎഫ്. നാളെ (02/04/2022 ശനി) വൈകുന്നേരം 4.30 ന് വളാഞ്ചേരി മുനിസിപ്പൽ ഓഫീസ് പരിസരത്തു നിന്നും മാർച്ച് ആരംഭിക്കും. കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ പ്രമുഖ യുഡിഎഫ് നേതാക്കൾ മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിക്കും. കയ്യേറ്റക്കാർക്ക് സംരക്ഷണം ഒരുക്കുന്ന സിപിഎം നടപടിക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രക്ഷോഭം തുടരുമെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									