HomeNewsPoliticsനഗരസഭയിലേക്ക് വിജയിച്ച അംഗങ്ങളുമായി വളാഞ്ചേരിയിൽ റോഡ്‌ഷോ സംഘടിപ്പിച്ച് യു.ഡി.എഫ്

നഗരസഭയിലേക്ക് വിജയിച്ച അംഗങ്ങളുമായി വളാഞ്ചേരിയിൽ റോഡ്‌ഷോ സംഘടിപ്പിച്ച് യു.ഡി.എഫ്

udf-road-show-valanchery

നഗരസഭയിലേക്ക് വിജയിച്ച അംഗങ്ങളുമായി വളാഞ്ചേരിയിൽ റോഡ്‌ഷോ സംഘടിപ്പിച്ച് യു.ഡി.എഫ്

വളാഞ്ചേരി : തദ്ദേശസ്ഥാപനങ്ങളിൽ ഉജ്ജ്വലവിജയം നേടിയതിൽ ആഹ്ലാദംപ്രകടിപ്പിച്ച് വളാഞ്ചേരി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ്‌ഷോ സംഘടിപ്പിച്ചു.34 അംഗ നഗരസഭയിൽ 27 ഡിവിഷനുകളിൽനിന്നു വിജയിച്ച യുഡിഎഫ് അംഗങ്ങളെ അണിനിരത്തി കൊട്ടാരം ആലിൻചുവടിൽനിന്നാണ് റോഡ്‌ഷോ തുടങ്ങിയത്. നഗരംചുറ്റിയശേഷം കോഴിക്കോട് റോഡിൽ മീമ്പാറയിൽ സമാപിച്ചു. ഡിജെ, കരിമരുന്നുപ്രയോഗം, വാദ്യമേളങ്ങൾ എന്നിവയുെട അകമ്പടിയോടെയായിരുന്നു റോഡ്‌ഷോ.

മുസ്‍ലിംലീഗ് ജില്ലാസെക്രട്ടറി കെ.എം. ഗഫൂർ, കോട്ടയ്ക്കൽ നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ സലാം വളാഞ്ചേരി, യുഡിഎഫ് നേതാക്കളായ അഷറഫ് അമ്പലത്തിങ്ങൽ, പി. രാജൻ നായർ, ടി.കെ. ആബിദലി, മുഹമ്മദലി നീറ്റുകാട്ടിൽ, മൂർക്കത്ത് മുസ്തഫ, കെ. മുസ്തഫ, പി.പി. ഹമീദ് തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!