നിർധന കുടുംബത്തിന് വീട് നിർമ്മിക്കാൻ കൈക്കോർത്ത് കുറ്റിപ്പുറത്തെ ക്ലബുകൾ

കുറ്റിപ്പുറം: കാരുണ്യ പ്രവർത്തനങ്ങളിൽ പുതിയ മാതൃക സൃഷ്ടിക്കുകയാണ് പേരശ്ശന്നൂർ സെവൻസ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബും ചെല്ലൂർ ഫോക്കസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബും. പേരശ്ശന്നൂർ ബിലാൽ നഗറിൽ താമസിക്കുന്ന ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ കൈ കോർക്കുകയാണ് ഇരു ക്ലബ്ബുകളും. ‘സ്നേഹ വീട്’ എന്ന് നാമകരണം ചെയ്തിട്ടുള്ള പദ്ധതിക്ക് സഹായസഹകരണങ്ങൾ സ്വീകരിച്ചാണ് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ നിസാർ സി.പി, കൺവീനർ മുജീബ് ടി.കെ എന്നിവർ പറഞ്ഞു.
