ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ തിരുനിലം-വെണ്ടല്ലൂർ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ജില്ലാപഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 13, 14 വാർഡുകളെ ബന്ധിപ്പിക്കുന്ന തിരുനിലം-വെണ്ടല്ലൂർ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം എ.പി. സബാഹ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.പി. സബാഹ് അധ്യക്ഷത വഹിച്ചു. വൈസപ്രസിഡന്റ് ഫസീല കുന്നത്ത്, പി. ഷമീം, സലാം ചെമ്മുക്കൻ, എൻ.പി. ഗോപിനാഥൻ, ടി.പി. ഷാഫി, ഹുസൈൻ കാളിയത്ത്, ഐ.പി. കൃഷ്ണരാജൻ, എ.പി. റിയാസ്, എൻ.പി. വിശ്വൻ തുടങ്ങിയവർ പ്രസംഗിച്ചു. റോഡ് നിർമാണം കഴിയുന്നതോടെ ഇരിമ്പിളിയം എംഇഎസ് ഹയർസെക്കൻഡറി സ്കൂൾ, പറമ്പത്ത്കാവ് ഭഗവതീക്ഷേത്രം, വെണ്ടല്ലൂർ ജുമാമസ്ജിദ് എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് ഗുണകരമാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here