Trending News
HomeNewsFestivalsതിരുമാന്ധാംകുന്ന് പൂരത്തിന് സമാപനം കുറിച്ച് അനുബന്ധപൂരം എഴുന്നള്ളിപ്പ് ഇന്ന്

തിരുമാന്ധാംകുന്ന് പൂരത്തിന് സമാപനം കുറിച്ച് അനുബന്ധപൂരം എഴുന്നള്ളിപ്പ് ഇന്ന്

Thirumandhamkunnu_Pooram

തിരുമാന്ധാംകുന്ന് പൂരത്തിന് സമാപനം കുറിച്ച് അനുബന്ധപൂരം എഴുന്നള്ളിപ്പ് ഇന്ന്

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരത്തിന് സമാപനംകുറിച്ച് നടക്കുന്ന അനുബന്ധപൂരം എഴുന്നള്ളിപ്പ് ഞായറാഴ്ച നടക്കും. വൈകുന്നേരം നാലിന് വേട്ടേക്കരൻ കാവിൽനിന്ന് പഞ്ചവാദ്യസമേതം പുറപ്പെടുന്ന ദേവസ്വം എഴുന്നള്ളിപ്പും റാവറമണ്ണ ക്ഷേത്രം എഴുന്നള്ളിപ്പും മുതുവറ ക്ഷേത്രത്തിലെത്തും.
Thirumandhamkunnu_Pooram
ദേശത്തെ വിവിധ ചെറുപൂരം എഴുന്നള്ളിപ്പുകൾ മേൽപ്പാലത്തിന് താഴെ സോപാനത്തിന് സമീപവും സംഗമിക്കും. പടിഞ്ഞാറുഭാഗത്ത് നിന്ന് പുത്തനങ്ങാടി, തെക്കുദേശം വേലകമ്മിറ്റി, നവോദയ എന്നീ എഴുന്നള്ളിപ്പുകളും റെയിൽവേ ഗേറ്റ്, കുന്നുംപുറം ഭാഗങ്ങളിലെ എഴുന്നള്ളിപ്പുകളുമാണ് സോപാനത്തിന് സമീപം സംഗമിക്കുന്നത്. തുടർന്ന് എല്ലാ എഴുന്നള്ളിപ്പുകളും മുതുവറക്ഷേത്രത്തിനുസമീപം മേൽപ്പാലത്തിനടിയിൽ സംഗമിച്ച് 5.30-ന് മഹാപൂരമായി തളിക്ഷേത്രത്തിലേക്ക് നീങ്ങും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!