HomeNewsAchievementsഅരിസോന സർവ്വകലാശാലയിൽ പഠന ഗവേഷണം നടത്താനൊരുങ്ങി കുറ്റിപ്പുറം സ്വദേശി തേജസ് മനു

അരിസോന സർവ്വകലാശാലയിൽ പഠന ഗവേഷണം നടത്താനൊരുങ്ങി കുറ്റിപ്പുറം സ്വദേശി തേജസ് മനു

thejas-manu-scholarship

അരിസോന സർവ്വകലാശാലയിൽ പഠന ഗവേഷണം നടത്താനൊരുങ്ങി കുറ്റിപ്പുറം സ്വദേശി തേജസ് മനു

കുറ്റിപ്പുറം: അമേരിക്കയിലെ അരിസോന സർവ്വകലാശാലയിൽ പഠന ഗവേഷണം നടത്തുന്നതിന് ഇന്ത്യയിൽ നിന്ന് ഏക അവസരം ലഭിച്ച കുറ്റിപ്പുറത്തുകാരൻ തേജസ് മനു നാടിൻ്റെ അഭിമാനമായി. അമേരിക്കയിലെ അരിസോണ യൂണിവേഴ്സിറ്റി (University of Arizona in USA) യിൽ PHD Position in High Energy physics ൽ പഠന ഗവേഷണം നടത്തുന്നതിന് 55 ലക്ഷം രൂപ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥിയാണ് കുറ്റിപ്പുറത്തുകാരനായ തേജസ് മനു. ഒരു രാജ്യത്ത് ഒരു ടേമിൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പ് അവസരമാണിത്. സ്കോളർഷിപ്പോട് കൂടി ഈ സീസണിൽ 24 സീറ്റാണുള്ളത്. ഓരോ ആറ് മാസത്തിലുമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. 11 സീറ്റുകളിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അർഹതയുണ്ട്. അതാണ് ഇന്ത്യയിൽ നിന്ന് ഏക അവസരം ലഭിച്ച ഈ വിദ്യാർത്ഥിയുടെ മിടുക്ക്. കുറ്റിപ്പുറം സൗത്ത് ALP സ്കൂളിലെ പ്രധാന അധ്യാപകൻ മനോജ് മാസ്റ്ററുടെ മകനാണ്. അമ്മ ബിന്ദു. സഹോദരി കീർത്തന മനു കുറ്റിപ്പുറം ഗവ. ഹയർ സെക്കൻ്ററി പ്ലസ്ടു വിദ്യാർത്ഥിനിയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!