HomeNewsCrimeTheftവളാഞ്ചേരി വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമം; പ്രതി പിടിയിൽ

വളാഞ്ചേരി വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമം; പ്രതി പിടിയിൽ

വളാഞ്ചേരി വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ മോഷണശ്രമം; പ്രതി പിടിയിൽ

വളാഞ്ചേരി: വളാഞ്ചേരി വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ മോഷണ ശ്രമത്തിനിടെ മോഷ്ടാവ് പിടീയിൽ. എടപ്പാൾ കാലടി സ്വദേശി വിഷ്ണുവാണ് ക്ഷേത്രം ജീവനക്കാരൻ്റെയും നാട്ടുകാരുടെയും ജാഗ്രതയിൽ പ്രതി വലയിലായത്. വെള്ളിയാഴ്ച വൈകീട്ട് 9 മണിയോടു കൂടി മോഷണശ്രമമുണ്ടായത്. ക്ഷേത്ര മതിൽകെട്ടിനകത്ത് നാഗത്തറയിലെയും അയ്യപൻ്റെ പ്രതിഷ്ഠകളുടെ മുന്നിൽ സ്ഥാപിച്ച ഭണ്ഡാരങ്ങൾ തകർക്കാനുള്ള ശ്രമത്തിനിടെ ശബ്ദം കേട്ട് ക്ഷേത്രം ജീവനക്കാരൻ നാടുകാരെ വിളിച്ചറിയിക്കുകയും മോഷ്ടാവിനെ തടഞ്ഞ് വക്കുകയായിരുന്നു. തുടർന്ന് വളാഞ്ചേരി പോലീസ് എത്തി മോഷ്ടാവിനെ കൊണ്ടുപോയി. പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!