ജബ്ബാറിൻറെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി വളാഞ്ചേരിയിലെ നന്മമരങ്ങൾ

വളാഞ്ചേരി തിരുർ റോഡിൽ വർഷങ്ങളായി കടല കച്ചവടം നടത്തി വന്നിരുന്ന ജബ്ബാർ എന്ന ചെറുപ്പക്കാരന് പുതിയ ഉന്തുവണ്ടി വാങ്ങി നല്കി വളാഞ്ചേരിയിലെ യുവാക്കൾ. കടല വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ജബ്ബാറിന്റെ തകര്‍ന്നു വീഴാറായ ഈ പഴയ വണ്ടിയെ കുറിച്ച് നാടറിയുന്നത് അയുബ്ബ് ആലുക്കലിന്റെ പോസ്റ്റിൽ നിന്നാണ്.

തകര്‍ന്നു വീഴാറായ ഈ പഴയ വണ്ടിയിലിരുന്ന് കടല വിറ്റിരുന്ന മനുഷ്യനെ എല്ലാവരും സഹതാപത്തോടെ നോക്കുമായിരുന്നു. സ്വന്തമായി വണ്ടിയൊന്നും വാങ്ങാനുള്ള സാമ്പത്തിക ശേഷി അയാള്‍ക്കുണ്ടായിരുന്നില്ല. എന്നാൽ ആയുബ്ബിന്റെ പോസ്റ്റ് വായിച്ചറിഞ്ഞ ആളുകൾ സഹായ വാഗ്ദാനങ്ങളുമായി രംഗത്തെത്തി.

നാട്ടുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ എ.കെ.ടി ജലീൽ വളാഞ്ചേരി ജബ്ബാറിന് ഉന്തുവണ്ടി സമ്മാനമായി നൽകി. ജബ്ബാറിന് വണ്ടി കൈമാറുമ്പോൾ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഈ ഉദ്യമത്തിന് സർവ പിന്തുണയുമായി നിന്ന സൈഫുദ്ധീൻ പാടത്ത്, സലാം വളാഞ്ചേരി, ശബാബ് വക്കരത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

thangalsakkaf
/
good
May 21, 2019