പൈങ്കണ്ണൂർ മഹാ ക്ഷേത്രത്തിൽ ഇന്ന് തൈപ്പൂയാഘോഷം

വളാഞ്ചേരി: പൈങ്കണ്ണൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് തൈപൂയാഘോഷം നടക്കും. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടക്കുന്ന തൈപൂയം ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ രാവിലെ നവകം പഞ്ചഗവ്യം നടക്കും. കൂടാതെ പാൽ, പനിനീർ, ഭസ്മം, കരിക്ക്, തേൻ, പഞ്ചാമൃതം തുടങ്ങിയ ദ്രവ്യങ്ങളുടെ അഭിഷേകവും നടക്കും, 9നു കാവടി എടുക്കൽ വഴിപാട് ഉണ്ടായിരിക്കും. വൈകുന്നേരം ദീപാരാധനക്കുശേഷം സർവൈശ്വര്യപൂജ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9037836778 വിളിക്കാം.
