Ten day coaching class for teachers started

സര്‍വശിക്ഷാ അഭിയാന്റെ ഭാഗമായ ദശദിന സമഗ്ര അധ്യാപക പരിശീലന പരിപാടിയുടെ കുറ്റിപ്പുറം ഉപജില്ലാതല പരിശീലനം ബി.ആര്‍.സി. (കരിപ്പോള്‍ ജി.യു.പി. സ്‌കൂള്‍) യില്‍ തുടങ്ങി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ കെ.പി. സുബൈദ, ട്രെയിനര്‍മാരായ വി.കെ. അജയകുമാര്‍, കെ.ടി. ജഗദീഷ്, പി.എ. ഹംസ, എസ്.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡംഗം സെയ്ത് കരിപ്പോള്‍ അധ്യക്ഷതവഹിച്ചു. വ്യക്തിത്വവികസനം, സ്‌കൂള്‍ മാനേജ്‌മെന്റ്, ദൗത്യം ഏറ്റെടുക്കല്‍, പോസിറ്റീവ് മെന്റാലിറ്റി, തുടങ്ങിയ വിഷയങ്ങള്‍ക്കാണ് പരിശീലനക്ലാസില്‍ ഊന്നല്‍ നല്‍കുന്നത്.
Summary: Ten day coaching class for teachers started under the Sarva Shiksha Abhiyan programme
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
