HomeNewsProtestടീം കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു

ടീം കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു

team-kuttippuram-march-panchayath

ടീം കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു

കുറ്റിപ്പുറം: ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കും ടൗണിനോടുള്ള അവഗണനയും ആരോപിച്ച് ‘ടീം കുറ്റിപ്പുറം’പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.തിരൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫിസ് പരിസരത്ത് പൊലിസ് തടഞ്ഞു.പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥയും നഗരത്തിലെ ഓടകളിൽ നിന്ന് മലിനജലം കുടിവെള്ള സ്രോതസായ ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നും ടൗണിലെ ഓടകൾക്ക് മുകളിൽ സ്ഥാപിച്ച പഞ്ചായത്ത് ബങ്കുകൾ മാറ്റിസ്ഥാപിക്കണമെന്നും ബസ്റ്റാൻഡ്കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉടൻ യാഥാർഥ്യമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറിക്ക് നിവേദനം നൽകി. പ്രതിഷേധ മാർച്ച് മുഹമ്മദലി പാറമ്മൽ ഉദ്ഘാടനം ചെയ്തു. അഡ്വ.ഫൈസൽറഹ്‌മാൻ അധ്യക്ഷനായി.ബഷീർ പൂക്കോട്ട് മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് ആലുക്കൽ, ലത്തീഫ് കുറ്റിപ്പുറം എന്നിവർ സംസാരിച്ചു.ടി.കെ ബർക്കത്ത് , സൈദ് തയ്യിൽ, റഫീഖ് അലി പാറമ്മൽ, സതീശൻ,മുസ്തഫ വിരുത്തുള്ളിയിൽ , കെ.ഇ ഫിറോസ് ബാബു, ജാസിർ ചുള്ളിയിൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!