സ്വച്ഛ് സർവ്വേക്ഷൻ 2025-26; ലോഗോ പ്രകാശനം വളാഞ്ചേരി നഗരസഭയിൽ നടന്നു

വളാഞ്ചേരി:-സ്വച്ഛ് സർവ്വേക്ഷൻ 2025-26 ൻ്റെ ലോഗോ പ്രകാശനം ചെയർപേഴ്സൺ ഹസീന വട്ടോളി നിർവ്വഹിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സർവ്വയായ സ്വച്ഛ് സർവ്വേക്ഷൻ കഴിഞ്ഞ പതിപ്പിൽ നഗരസഭയ്ക്ക് മികച്ച നേട്ടം കൈവരിയ്ക്കാനായി ‘ ഈ വർഷത്തെ സർവ്വേക്ഷൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നഗരസഭയിൽ ഇതിനോടകം നടത്തി കഴിഞ്ഞു. സ്വച്ഛ് ഭാരത് മിഷൻ്റെ നിരവധി പദ്ധതികൾ നിർമ്മാണ പുരോഗതിയിലാണ്.ഡെപ്യൂട്ടി ചെയർപേഴ്സൺ കെ വി ഉണ്ണികൃഷ്ണൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷെരീഫ ടീച്ചർ, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ,വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാജിയ ജംഷാദ്. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിമോൾ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, കൗൺസിലർമാരായ ടി പി അബ്ദുൽ ഗഫൂർ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ അബ്ദുന്നാസർ, അംഗങ്ങളായ അസൈനാർ പാശ്ശേരി,സലാം വളാഞ്ചേരി, കെ.മുസ്‌തഫ മാസ്റ്റർ,ഹബീബ് പറമ്പയിൽ,നഗരസഭ സെക്രട്ടറി എച്ച് സീന,ക്ലീൻ സിറ്റി മാനേജർ TP മുഹമ്മദ് അഷ്റഫ്, അസിസ്റ്റൻ്റ് എഞ്ചിനീയർ ആർ.പ്രഭാവതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
