HomeNewsCrimeFraudസൂപ്പർ മാർക്കറ്റിന്റെ പേരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്

സൂപ്പർ മാർക്കറ്റിന്റെ പേരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്

valanchery-police

സൂപ്പർ മാർക്കറ്റിന്റെ പേരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്

വളാഞ്ചേരി : ബെംഗളൂരു ആസ്ഥാനമായി ‘ഇനെവിറ്റബിൾ സൂപ്പർമാർക്കറ്റ് ‘ എന്ന പേരിൽ കമ്പനി രൂപവത്കരിച്ച് വൻ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്തു. തട്ടിപ്പിനിരയായ എടയൂർ മേഖലയിലെ പത്തു പേരുടെ പരാതിയിൽ പ്രഥമാന്വേഷണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തതായി വളാഞ്ചേരി എസ്എച്ചഒ ബഷീർ സി. ചിറക്കൽ പറഞ്ഞു.
Ads
കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് ഒട്ടേറപ്പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരുലക്ഷം രൂപയ്ക്ക്‌ 2500 മുതൽ 3000 രൂപ വരെ മാസം ലാഭവിഹിതം നൽകുമെന്നായിരുന്നു നിക്ഷേപകർക്ക് നൽകിയ ഉറപ്പ്. മൂന്നുലക്ഷംമുതലുള്ള തുകയാണ് പലരും നൽകിയിട്ടുള്ളതെന്നും ഇതിൽ പ്രവാസികളുൾപ്പെടെ ഒട്ടേറപ്പേർ കുടുങ്ങിയെന്നുമാണ് വിവരം. കോടികളാണ് സ്ഥാപനത്തിന്റെ പേരിൽ ഈടാക്കിയിട്ടുള്ളത്. സൂപ്പർമാർക്കറ്റിനുപുറമെ ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങി വിവിധമേഖലകളിൽ പണം നിക്ഷേപിക്കുന്നുപറഞ്ഞ് ലാഭം ഇനിയും വർധിക്കുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിരുന്നതായി പോലീസ് പറഞ്ഞു. ലാഭവിഹിതം കിട്ടാതെ വന്നപ്പോൾ പണം നിക്ഷേപിച്ചവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. 2022-ൽ നിലമ്പൂർ, ഐക്കരപ്പടി എന്നിവിടങ്ങളിൽ സൂപ്പർമാർക്കറ്റുകൾ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ 2024-ൽ ഇത് രണ്ടും പൂട്ടിപ്പോയി. തുടർന്നും കൊളത്തൂർ, താനൂർ, തിരൂർ തുടങ്ങിയ സ്ഥലങ്ങളിലെ കുറേപ്പരിൽനിന്ന് നിക്ഷേപം സ്വീകരിച്ചു. അതിനാൽ ഇതേ കേസുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും നിക്ഷേപകർ പരാതികളുമായി എത്താൻ സാധ്യതയുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻകൂടിയായ ബഷീർ സി. ചിറക്കൽ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!