കുറ്റിപ്പുറം ബസ് സ്റ്റാൻ്റിൽ കണ്ടക്ടർക്ക് തെരുവ് നായയുടെ കടിയേറ്റു

കുറ്റിപ്പുറം: കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിൽെവച്ച് കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്ക് തെരുവ്‌നായയുടെ കടിയേറ്റു. തൃശ്ശൂരിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ കണ്ടക്ടർ വള്ളിക്കുന്ന് സ്വദേശി എം സുനിൽദത്തിനാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ കുറ്റിപ്പുറം സ്റ്റാൻഡിലാണ് സംഭവം. സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ പുറത്തിറങ്ങി യാത്രക്കാരെ വിളിച്ചുകയറ്റുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്. കാലിൽ ആഴത്തിലുള്ള മുറിവേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതേടി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									