സ്ഥലം ലഭ്യമായി; വളാഞ്ചേരി വട്ടപ്പാറയിൽ ഫുട് ഓവർ ബ്രിഡ്ജ് ഉയരുമെന്ന പ്രതീക്ഷയിൽ പ്രദേശവാസികൾ
വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറയിൽ ദേശീയപാതക്ക് കുറുകെ കാൽനടയാത്രകാർക്കുള്ള ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള നിർദ്ധിഷ്ട സ്ഥലം സന്ദർശിച്ച് കരാർ കമ്പനി അധികൃതർ. വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ അഷ്‌റഫ് അമ്പലത്തിങ്ങലും പ്രദേശത്തെ കൗൺസിലറും നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ മുജീബ് വാലാസിയും 10/07/2025 നു നാഷണൽ ഹൈവേ അതോറിറ്റിക്കും KNRC ക്കും നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് KNRC അധികൃതർ വട്ടപ്പാറയിൽ സന്ദർശനം നടത്തിയത്. കോഴിക്കോട്ടേക്ക് പോകുന്ന റോഡിന്റെ വലതു വശം നാഷണൽ ഹൈവേയുടെ തന്നെ സ്ഥലം ഉണ്ട് എന്നാൽ ഇടതു ഭാഗത്തു സ്ഥലം കിട്ടാത്ത സ്ഥിതിയിൽ പ്രദേശത്തു കാരനും സിൽവാൻ ടൈൽസ് ഉടമയുമായ വാണിയം പീടിയേക്കാൽ സൈതാലികുട്ടി ഹാജി 4 മീറ്റർ വീഥിയിൽ 25 മീറ്റർ നീളത്തിൽ സ്ഥലം വിട്ടു നൽകാൻ സന്നദ്ധനായി. സ്ഥലം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നൽകിയ നൽകിയ കത്ത് പരിഗണിച്ചു കൊണ്ടാണ് ഇന്ന് കരാർ കമ്പനിയായ കെ.എൻ.ആർ.സി.എൽ അധികൃതർ സ്ഥലം സന്ദർശിച്ചത്. നടപ്പാത വരുന്നതോട് കൂടി ജനങ്ങൾക്ക് വലിയ ആശ്വാസമാകും .നഗരസഭയിലെ ഡിവിഷൻ 33,34 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് കൂടിയാകും ഈ ഓവർ ബ്രിഡ്ജ്. നഗരസഭാ ചെയർപേഴ്സൺ അഷ്‌റഫ് അമ്പലത്തിങ്ങൽ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ ആബിദ മൻസൂർ, നാഷണൽ ഹൈവേ ഇൻഡിപെൻഡന്റ് എൻജിനീയർ ഷാജി തുടങ്ങിയവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here