HomeNewsObituaryസിൽവാൻ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ഷുഹൈബ് ഹജ്ജ് കർമ്മത്തിനിടെ നിര്യാതനായി

സിൽവാൻ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ഷുഹൈബ് ഹജ്ജ് കർമ്മത്തിനിടെ നിര്യാതനായി

shuhaib-silvan-babyvita

സിൽവാൻ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ഷുഹൈബ് ഹജ്ജ് കർമ്മത്തിനിടെ നിര്യാതനായി

ആതവനാട്: സിൽവാൻ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മത്തിനിടെ മക്കയിൽ അന്തരിച്ചു. പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിൽ ആയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മീനയിൽ വെച്ചായിരുന്നു മരണം. ഖബറടക്കം ഇന്ന് (ഞായറാഴ്ച്ച) മക്കയിൽ നടക്കും. അബുദാബി അൽ ബസ്ര ഗ്രൂപ്പ്‌, പുത്തനത്താണി ഹലാ മാൾ, ബേബി വിറ്റ ഫുഡ്‌ പ്രോഡക്റ്റ്സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറായിരുന്നു. പിതാവ്: സൈതാലികുട്ടി ഹാജി (ചെയർമാൻ, സിൽവാൻ ഗ്രൂപ്പ്‌). മാതാവ് : ആയിശുമോൾ. ഭാര്യ: സൽമ. മക്കൾ: നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ,
നൈസ ഫാത്തിമ. സഹോദരങ്ങൾ: സാബിർ (അൽ ബസ്ര ഗ്രൂപ്പ്‌ ഡയറക്ടർ, അബുദാബി),
സുഹൈല, അസ്മ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!