HomeNewsEducationActivityസിബിഎസ്ഇ സഹോദയ ജില്ലാ സർഗോത്സവ, ഐടി മേള; കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് ജേതാക്കൾ

സിബിഎസ്ഇ സഹോദയ ജില്ലാ സർഗോത്സവ, ഐടി മേള; കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് ജേതാക്കൾ

sahodaya-fest

സിബിഎസ്ഇ സഹോദയ ജില്ലാ സർഗോത്സവ, ഐടി മേള; കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് ജേതാക്കൾ

എടയൂർ: സിബിഎസ്ഇ സ്‌കൂൾ കോംപ്ലക്‌സ് മലപ്പുറം റീജൺ വളാഞ്ചേരി പൂക്കാട്ടിരി സഫ സ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാകലോത്സവത്തിന്റെ സ്റ്റേജിതര, ഐടി മത്സരങ്ങൾ സമാപിച്ചു. കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് സ്‌കൂൾ ഓവറോൾ ജേതാക്കളായി. കുറ്റിപ്പുറം എംഇഎസ് കാമ്പസ് സ്‌കൂൾ രണ്ടും വളാഞ്ചേരി എംഇഎസ് സെൻട്രൽ സ്‌കൂൾ മൂന്നും സ്ഥാനക്കാരായി. ജില്ലയിലെ അറുപത്തിരണ്ട് സിബിഎസ്ഇ സ്‌കൂളുകളിൽനിന്ന് മൂവായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത മേള നേരത്തേ ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. സർഗോത്സവങ്ങൾ വിദ്യാർഥികളിൽ ദേശസ്‌നേഹവും സാഹോദര്യവും വളർത്തുമെന്ന് എംഎൽഎ പറഞ്ഞു. സഹോദയ മേഖലാ പ്രസിഡന്റ് എം. അബ്ദുൽനാസർ അധ്യക്ഷതവഹിച്ചു. മൂന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് നാലു വിഭാഗങ്ങളിലും എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാവുന്ന പൊതുവിഭാഗത്തിലുമായിരുന്നു മത്സരങ്ങൾ.
sahodaya-fest
കവിയും അധ്യാപകനുമായ പി. രാമൻ, എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഹസീന ഇബ്രാഹിം എന്നിവർ മുഖ്യാതിഥികളായി. സഹോദയ ജനറൽസെക്രട്ടറി എം. ജൗഹർ, സഫ സെക്രട്ടറി യു.എ. ഷമീർ, ജനറൽ കൺവീനർ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, സഹോദയ ട്രഷറർ പി. ഹരിദാസ്, ഓർഗനൈസിങ് സെക്രട്ടറി ജെബിൻ സെബാസ്റ്റ്യൻ, ഭാരവാഹികളായ നിർമല ചന്ദ്രൻ, ഫാദർ നന്നം പ്രേംകുമാർ, ഡോ. ശിബിലി സി.കെ.എം, വി. അനസ്, ഡോ. പി.വി. നിതിൻ തുടങ്ങിയവർ പ്രസംഗിച്ചു.

വിജയികൾ

എൽപി വിഭാഗം: 1. എംഇഎസ് സ്‌കൂൾ കുറ്റിപ്പുറം, 2. ഗുഡ്‌വിൽ ഇംഗ്ലീഷ് സ്‌കൂൾ പൂക്കോട്ടുംപാടം, 3. സേക്രഡ് ഹാർട്ട് കോട്ടയ്ക്കൽ.

യുപി വിഭാഗം : 1. പീസ് പബ്ലിക് സ്‌കൂൾ കോട്ടയ്ക്കൽ, 2. ഗുഡ്‌വിൽ ഇംഗ്ലീഷ് സ്‌കൂൾ പൂക്കോട്ടുംപാടം, സേക്രഡ് ഹാർട്ട് സ്‌കൂൾ കോട്ടയ്ക്കൽ, 3. എയർപോർട്ട് സീനിയർ സെക്കൻഡറി സ്‌കൂൾ.

ഹൈസ്‌കൂൾ വിഭാഗം : 1. എംഇഎസ് സെൻട്രൽ സ്‌കൂൾ വളാഞ്ചേരി, 2. പീസ് പബ്ലിക് സ്‌കൂൾ കോട്ടയ്ക്കൽ, 3. എംഇഎസ് കാമ്പസ് സ്‌കൂൾ കുറ്റിപ്പുറം.

സീനിയർ സെക്കൻഡറി വിഭാഗം: 1. എംഇഎസ് കാമ്പസ് സ്‌കൂൾ കുറ്റിപ്പുറം, 2. സേക്രഡ് ഹാർട്ട് സ്‌കൂൾ കോട്ടയ്ക്കൽ, 3. സെയ്‌ന്റ് ജോസഫ്‌സ് പുത്തനങ്ങാടി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!