രാജീവ് ഗാന്ധി ജന്മദിനം സദ്ഭാവനദിനമായി ആചരിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി:അന്തരിച്ച മുൻ പ്രധാനമന്ത്രി പ്രിയപ്പെട്ട രാജീവ് ഗാന്ധിയുടെ 82ആം ജന്മദിനം വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനമായി ആചരിച്ചു. രാവിലെ കോൺഗ്രസ് ഭവനിൽ രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് രാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യവും സംരക്ഷിക്കും എന്ന് പ്രതിഞ്ജ എടുത്തു .വിവിധ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫലവൃക്ഷതൈകൾ നട്ടു. പരിപാടിയിൽ മുൻ മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ .ബ്ലോക്ക് ഭാരവാഹികളായ ബാപ്പു പൈങ്കണ്ണൂർ, എൻ.അലി, അയ്യപ്പൻ എടയൂർ, കെ കൃഷ്ണൻ, പി മുസ്തഫ, അജേഷ് പട്ടേരി, അസറുദ്ദീൻ, ഷാഫി കിഴക്കേക്കര, വീരാപ്പ, കുമാരൻ പച്ചീരി, എൻ.മുഹമ്മദ് എന്ന ആക്ക.പി മുഹമ്മദാലി. കെ കെ കൃഷ്ണൻ, സിപി ഹംസ, ഷമീർ മഞ്ചറ, ഇബ്രാഹിം, ഹിലാൽ പൈങ്കൽ, നാണു മാസ്റ്റർ, കൃഷ്ണകുമാർ കാർത്തല തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here