എടപ്പാൾ സ്വദേശിനി തമിഴ്‌നാടിൽ തീവണ്ടിയിൽ നിന്ന് വീണു മരിച്ചു
എടപ്പാൾ :ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പോയ എടപ്പാൾ സ്വദേശിനിയായ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു.മലപ്പുറം എടപ്പാൾ ശുകപുരം കാരാട്ട് സദാനന്ദന്റെ മകൾ രോഷ്ണി (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാർപ്പേട്ടക്കടുത്ത് വച്ചാണ് സംഭവം. ചൊവ്വാഴ്ച രാത്രി ഭർത്താവിനൊപ്പം ചെന്നൈക്ക് പോയ രോഷ്ണി ബുധനാഴ്ച രാവിലെ ശൗചാലയത്തിൽ പോകാനായി പോയ സമയത്ത് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. ജോലാർ പേട്ടിനടുത്ത് റെയിൽവെ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ്. രാജേഷ്. മകൾ. ഋതുലക്ഷ്മി. അമ്മ. ശ്രീകല. സഹോദരി. സനില. സംസ്കാരം വെള്ളിയാഴ്ച നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here