HomeNewsTrafficവളാഞ്ചേരി വട്ടപ്പാറയിൽ റോഡ് സേഫ്റ്റി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് പോലീസും വിദ്യാർത്ഥികളും

വളാഞ്ചേരി വട്ടപ്പാറയിൽ റോഡ് സേഫ്റ്റി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് പോലീസും വിദ്യാർത്ഥികളും

road-safety-class-valanchery

വളാഞ്ചേരി വട്ടപ്പാറയിൽ റോഡ് സേഫ്റ്റി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് പോലീസും വിദ്യാർത്ഥികളും

വളാഞ്ചേരി: വളാഞ്ചേരി ഹൈവേ പോലീസും നടക്കാവിൽ അക്കാഡമി ഓഫ് പാരാമെഡിക്കൽ സയൻസസ് കോളേജിലെ വിദ്യാർത്ഥികളും സംയുക്തമായി വളാഞ്ചേരി ദേശീയപാതയിൽ ട്രാഫിക് അവബോധ പരിപാടി നടത്തുകയുണ്ടായി. പരിപാടിയുടെ ഭാഗമായി, കോളേജിലെ വിദ്യാർത്ഥികൾ ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി പോസ്റ്ററുകളും ബാനറുകളും നിർമ്മിച്ചു. ഹൈവേ പോലീസ് ഉദ്യോഗസ്ഥർ ട്രാഫിക് നിയമങ്ങളെക്കുറിച്ച് വിശദീകരിക്കുകയും അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
road-safety-class-valanchery
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ യാത്രക്കാർക്ക് ട്രാഫിക് നിയമങ്ങൾ വിശദീകരിക്കുകയും നിയമങ്ങൾ പാലിച്ച യാത്രക്കാർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. ട്രാഫിക് അവബോധം വർദ്ധിപ്പിക്കുകയും റോഡപകടങ്ങൾ കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജോസഫ്, പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് അഫീൽ , പ്രവീൺ എന്നിവരും കൂടാതെ വിദ്യാർത്ഥികളൊയ മനാസ് , ജിസ് ന , ആഷിഖ് അധ്യാപകരായ നിഖില, ഫർസാന ,
ഹലീമ എന്നിവർ നേതൃത്വം നൽകി. 30 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!