വളാഞ്ചേരിയിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ജനജാഗ്രത റാലി നടന്നു

വളാഞ്ചേരി: ബി.ജെ.പിയുടെ നേതൃത്വത്തിൽ ജനജാഗ്രത റാലി വളാഞ്ചേരിയിൽ നടന്നു. ഇന്ത്യയുടെ രക്ഷകനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി. കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽനടന്ന ജനജാഗ്രതാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയ്ക്കൽ മണ്ഡലം ബി.ജെ.പി. പ്രസിഡന്റ് സജീഷ് പൊന്മള അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കാടാമ്പുഴ, ജയകുമാർ കോട്ടയ്ക്കൽ, പി.പി. ഗണേശൻ, ഉണ്ണി വൈക്കത്തൂർ, കെ.ടി. അനിൽകുമാർ, കെ.പി. അയ്യപ്പൻ, ബാബു കാർത്തല എന്നിവർ പ്രസംഗിച്ചു.മീമ്പാറയിൽനിന്നും ആരംഭിച്ച റാലിക്ക് എടയൂർ ഗ്രാമപ്പഞ്ചായത്തംഗം ബിന്ദു പൂക്കാട്ടിരി, ശ്രീജി ബാബു, വാസു കോട്ടപ്പുറം തുടങ്ങിയവർ നേതൃത്വംനൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									