HomeNewsEvents‘പ്രസ്സോണം-2025’ സംഘടിപ്പിച്ചു കുറ്റിപ്പുറം പ്രസ് ക്ലബ്

‘പ്രസ്സോണം-2025’ സംഘടിപ്പിച്ചു കുറ്റിപ്പുറം പ്രസ് ക്ലബ്

press-club-kuttippuram-onam-2025

‘പ്രസ്സോണം-2025’ സംഘടിപ്പിച്ചു കുറ്റിപ്പുറം പ്രസ് ക്ലബ്

കുറ്റിപ്പുറം : പ്രസ് ക്ലബ് കുറ്റിപ്പുറം ഓണാഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ ലയൺസ് ക്ലബ്ബുമായി സഹകരിച്ച് പ്രസ്സോണം 2025 സംഘടിപ്പിച്ചു. കുറ്റിപ്പുറം റിട്സി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി മലപ്പുറം ജില്ല പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് അസ്ക്കർ കൊളത്തോൾ അധ്യക്ഷത വഹിച്ചു. എടപ്പാൾ ലയൺസ് ക്ലബ് പ്രതിനിധി അശ്റഫ് പവർ സ്റ്റോൺ ഐ ഡി കാർഡ് വിതരണം നടത്തി. പ്രസ് ക്ലബ് രക്ഷാധികാരി സുരേഷ് ഇ നായർ ഓണകിറ്റ് വിതരണം ചെയ്തു. കൈപ്പള്ളി അബ്ദുള്ള കുട്ടി, , വി വി രാജേന്ദ്രൻ , ഹിൽ ഫോർട്ട് ഹോസ്പിറ്റൽ ജനറൽ മാനേജർ നൗഷാദ് മേനോത്തിൽ, രഘു കുട്ടത്ത്, മണികണ്ഠൻ, പൊറ്റാരത്ത് ബഷീർ, റഷീദ് കുറ്റിപ്പുറം, ഇഖ്ബാൽ ആതവനാട് , റിയാസ് ഡി ഫോർ ലൈവ് സംസാരിച്ചു. ഹിമേഷ് , സി കെ രാമചന്ദ്രൻ, വി ജിഷാദ്, നിസാർ പാലക്കൽ, സി പി സുലൈമാൻ, എം ചന്ദ്രകുമാർ, കെ പി ഷാജൽ, ഹക്കീം മാവണ്ടിയൂർ , ബാസിത്ത് വക്കരത്ത് എന്നിവർ നേതൃത്വം നൽകി. പ്രസ് ക്ലബ് സെക്രട്ടറി നൗഷാദ് അത്തിപ്പറ്റ സ്വാഗതവും ട്രഷർ റഫീഖ് മണി നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!