പൂതനും വെളിച്ചപ്പാടും തട്ടകത്തിൽ ഊരുചുറ്റി; ചന്ദനക്കാവ് താലപ്പൊലി ഉത്സവം ഇന്ന്
തിരുനാവായ : കുറുമ്പത്തൂർ ചന്ദനക്കാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം വെള്ളിയാഴ്ച ആഘോഷിക്കും. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കളമെഴുത്തുപാട്ട് മീനമാസത്തിലെ ഉത്രം നാളിലാണ് കൂറയിട്ടത്. കളംപാട്ടിന് സമാപനമായാണ് ഉത്സവം നടക്കുക. വ്യാഴാഴ്ച വൈക്കോൽ പൂതനും വെളിച്ചപ്പാടും തട്ടകത്തിൽ ഉത്സവവരവറിയിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഊരുചറ്റി. രാവിലെ ആറിന് യരുതകൊട്ടോടെ ഉത്സവത്തിനു തുടക്കമാകും. ഏഴിന് ഉഷഃപൂജ, 11.30-ന് ഉച്ചപ്പൂജ, 12-ന് ഉച്ചപ്പാട്ട്, തുടർന്ന് പ്രസാദഊട്ടുമുണ്ടാകും. വൈകീട്ട് അഞ്ചുമുതൽ പൂതൻ വരവ്, ആറിന്പുറത്തെ വെളിച്ചപ്പാടിന്റെ വേല ഇറക്കം. ഏഴുമുതൽ വിവിധ ദേശക്കാരുടെ വാദ്യമേളങ്ങളോടുകൂടിയ കൊടിവരവുകൾ ക്ഷേത്രാങ്കണത്തിലെത്തും. 8.30-ന് തായമ്പക, 10.30-ന് കളംപൂജ എന്നിവ നടക്കും. രാത്രി 12-ന് താലപ്പൊലി പറമ്പിലേക്ക് ഭഗവതിയുടെ എഴുന്നള്ളിപ്പുമുണ്ടാകും. പുലർച്ചെ നാലിന് കൂറവലിക്കൽ ചടങ്ങോടെ ഉത്സവം സമാപിക്കും. ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് അഞ്ചുമുതൽ ഗണപതിക്ഷേത്രത്തിൽ അയ്യപ്പൻപാട്ട് നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here