കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ‘പ്ലാസ്റ്റിക്ക് മുക്ത വിദ്യാലയം പദ്ധതി’; അയ്യായിരത്തോളം കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ

വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ 2018 -19  വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ബ്ലോക്ക് പരിധിയിലെ ഗവണ്മെന്റ്  എൽ . പി  സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം ചെയ്തു. പദ്ധതിയുടെ ഉത്ഘാടന കർമം ഇ ടി മുഹമ്മദ് ബഷീർ എം പി നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിനു തന്നെ മാതൃകയായ പദ്ധതിയാണ്  കുറ്റിപ്പുറം ബ്ലോക്ക്,പഞ്ചായത്ത്  നടപ്പിലാക്കിയത് എന്ന് അദ്ദേഹം അഭിപ്രായപെട്ടു. ജില്ലയിൽ തന്നെ ആദ്യമായാണ് പ്ലാസ്റ്റിക് മുക്ത വിദ്യാലയം എന്ന ആശയത്തിലൂന്നി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസ്തുത പദ്ധതിക്കായി പത്ത് ലക്ഷം രൂപ വകയിരുത്തിയത് .

ചടങ്ങിൽ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  പി ടി ഷംല,  സ്ഥിരസമിതി അധ്യക്ഷന്മാരായ കദീജ പാറോളി, എ പി സബാഹ് , ഫസീല ടീച്ചർ , ഗ്രമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ  കെ ടി ഉമ്മുകുൽസു ,  ഷമീല ടീച്ചർ ,   എ പി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, ടി ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കൈപ്പള്ളി അബ്ദുല്ല കുട്ടി , കെ ടി  സിദ്ധീഖ് , പരീത് കരേക്കാട്,  മൊയ്‌തു എടയൂർ , ടി അബ്ദു , എം മാണിക്യൻ , സഫിയ ടീച്ചർ , സനൂബിയ , കെ കെ രഹ്‌ന, വി പി ആയിഷ , ടി കെ റസീന എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് പഞ്ചായത്ത്  സെക്രട്ടറി  കെ അജിത സ്വാഗതവും , ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എം ഗംഗാധരൻ നന്ദിയും പറഞ്ഞു. 28  വിദ്യാലയങ്ങളിലെ 5000  ത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
