വളാഞ്ചേരി പനങ്കാവിൽ റോഡ് തുറന്നു
വളാഞ്ചേരി : നഗരസഭ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത പനങ്കാവിൽ റോഡ് തുറന്നു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. വാർഡ്കൗൺസിലർ വി. ഹസീന അധ്യക്ഷതവഹിച്ചു. ടി.പി. ബാവ, ടി.പി. മദനി, നാസർ, സുലൈമാൻ, ടി.പി. ജാഫർ, കെ.പി. കുഞ്ഞനു, ടി.പി. സാദിഖ്, പി. ഖാലിദ്, പി. റിയാസ് തുടങ്ങിയവർ പങ്കെടുത്തു. മൂന്നുലക്ഷം ചെലവഴിച്ച് 65 മീറ്റർ ദൂരത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here