വയോജനങ്ങൾക്കായി ഔഷധകഞ്ഞി വിതരണം സംഘടിപ്പിച്ചു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സായംപ്രഭ ഹോം
കുറ്റിപ്പുറം: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സായംപ്രഭ ഹോം വയോജനങ്ങൾക്കായി ഔഷധകഞ്ഞി വിതരണം സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി പരിപാടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് PCA നൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ബുഷറ ആശംസ അറിയിച്ചു. രാമായണ മാസാരംഭമായ കർക്കിടകം ഒന്ന് മനസ്സിനെയും ശരീരത്തിനെയും ശുദ്ധീകരിക്കുന്നതിന്റെ ആരംഭമായാണ് കണക്കാക്കുന്നത്. അന്നേ ദിവസം തന്നെ ആരംഭിച്ച് തുടർച്ചയായ പത്തു ദിവസങ്ങളിൽ വയോജനങ്ങൾക്ക് ഔഷധകഞ്ഞി നൽകുമെന്ന് പരിപാടി ഉത്ഘാടനം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here