HomeNewsEventsവളാഞ്ചേരി നഗരസഭ ഓണാഘോഷവും ഓണക്കോടി വിതരണവും നടന്നു

വളാഞ്ചേരി നഗരസഭ ഓണാഘോഷവും ഓണക്കോടി വിതരണവും നടന്നു

onam-celebration-2025-valanchery-municipality

വളാഞ്ചേരി നഗരസഭ ഓണാഘോഷവും ഓണക്കോടി വിതരണവും നടന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഓണാഘോഷവും ഓണക്കോടി വിതരണവും നടന്നു. നഗരസഭയിൽ നിന്നും ചെണ്ടവാദ്യോപകരണങ്ങളുടെ അകമ്പടിയോടുകൂടി നടന്ന ഘോഷയാത്രയോടെ നഗരസഭയുടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ,ഹരിതകർമ്മസേന,കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ,സാനിറ്റേഷൻ വർക്കേഴ്സ്,നഗരസഭ ജീവനക്കാർ,കുടുംബാരോഗ്യ വിഭാഗത്തിലെ ജീവനക്കാർ,ആശവർക്കർമാർഎന്നിവർക്കാണ് ഓണക്കോടി വിതരണം ചെയ്തത്.അടുത്ത ദിവസങ്ങളിലായി ഘടകസ്ഥാപനമോധാവികൾ,ജീവനക്കാർ,അംഗനവാടി ടീച്ചേഴ്സ് വർക്കേഴ്സ് തുടങ്ങിയവർക്കും നൽകും.കഴിഞ്ഞ നാല് തവണയും ചെയർമാൻ്റെ നേതൃത്വത്തിൽ ഓണക്കോടി വിതരണം ചെയ്തിരുന്നു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ ഒപ്പന,തിരുവാതിര,നാടൻ പാട്ട്,മാപ്പിള പാട്ട് തുടങ്ങിയ കലാ പരിപാടികളും നടന്നു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,കൗൺസിലർമാരായ ഇ.പി അച്ചുതൻ,സിദ്ധീഖ് ഹാജി കളപ്പുലാൻ,ശിഹാബ് പാറക്കൽ,കെ.വി ശൈലജ,എൻ.നൂർജഹാൻ,സാജിത ടീച്ചർ,സദാനന്ദൻ കോട്ടീരി,റസീന മാലിക്ക്, ഉമ്മു ഹബീബ, പി.പി ശൈലജ, നീറ്റുകാട്ടിൽ മുഹമ്മദലി,രാജൻമാസ്റ്റർ,തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ്‌ എഞ്ചിനീയർ സജിൻ, അക്കൗണ്ടന്റ്‌ വി ടി റഫീക്ക് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!